Short Vartha - Malayalam News

കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ പ്രഖ്യാപിച്ചു. വടകര താലൂക്കിലെ പൂവാംവയൽ LP സ്കൂൾ, കുറുവന്തേരി UP സ്കൂൾ, വിലങ്ങാട് സെന്റ് ജോർജ് HSS, വെള്ളിയോട് HSS, കുമ്പളച്ചോല UP സ്കൂൾ എന്നിവയ്ക്കും കൊയിലാണ്ടി താലൂക്കിൽ ഗുരുദേവ കോളേജിനും താമരശ്ശേരി താലൂക്കിൽ സെൻറ് ജോസഫ് UP സ്കൂൾ മൈലെല്ലാംപാറയ്ക്കുമാണ് നാളെ അവധി.