Short Vartha - Malayalam News

ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്യാമ്പ് അവസാനിക്കുന്നത് വരെ അവധി: തൃശൂർ കളക്ടർ

ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്യാമ്പ് അവസാനിക്കുന്നതുവരെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അവധിയെ തുടർന്ന് നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാൻ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ല. ക്യാമ്പുകൾ അവസാനിക്കുന്ന വിവരം തഹസിൽദാർ മാർ ജില്ലാ വിദ്യാഭ്യാസ ഡയറക്ടറെ അറിയിക്കണമെന്നും കളക്ടർ നിർദേശം നൽകി.