സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങി ബഹ്‌റൈന്‍

സ്വദേശിവത്കരണം നടപ്പാക്കുന്നതിന് ഗള്‍ഫ് രാജ്യമായ ബഹ്‌റൈന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി പ്രവാസി തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് പത്ത് ശതമാനം വര്‍ധിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇതിന് ഈടാക്കുന്ന 100 ദിനാര്‍ വര്‍ധിപ്പിച്ച് 200 ദിനാറാക്കാനാണ് തയ്യാറെടുക്കുന്നത്.
Tags : Bahrain