എല്ലാ രാജ്യാന്തര തട്ടിപ്പ് കോളുകളും തടയണം; ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദേശവുമായി കേന്ദ്രം

ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടാണ് ഇത്തരത്തില്‍ തട്ടിപ്പ് കോളുകള്‍ വരുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. കോളിങ് ലൈന്‍ ഐഡന്റിറ്റി (CLI) കൃത്രിമമായി ഉപയോഗിച്ച് വിദേശത്ത് നിന്നാണ് സൈബര്‍ കുറ്റവാളികള്‍ വിളിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്ത് 18ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ ഉടന്‍ റദ്ദാക്കിയേക്കും

സൈബര്‍ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പുകളും തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായിട്ടാണ് തീരുമാനം. രാജ്യത്താകെ 18 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ ടെലികോം കമ്പനികള്‍ ഉടന്‍ തന്നെ റദ്ദാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മൊബൈല്‍ നെറ്റ്വര്‍ക്ക് ദുരുപയോഗം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പുകളും സൈബര്‍ കുറ്റകൃത്യങ്ങളും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി മെയ് 9ന് 28,200 മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ ടെലികോം കമ്പനികളോട് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ആവശ്യപ്പെട്ടിരുന്നു.

CBI ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഭീഷണി കോളുകള്‍; എല്ലാ മൊബൈല്‍ ഉപയോക്താക്കള്‍ക്കും മുന്നറിയിപ്പ്

വാട്സ്ആപ്പ് മുഖേനയും നേരിട്ടുമുള്ള ഭീഷണി കോളുകള്‍ക്കാണ് കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന് കീഴിലുള്ള ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് (DOT) മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മൊബൈല്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്ന തരത്തില്‍ DOTയുടെ പേരിലും ഉപയോക്താക്കള്‍ക്ക് ഭീഷണി കോളുകള്‍ വരുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇടപെടുന്ന സമാനരീതിയിലുള്ള കോളുകള്‍ക്കെതിരെയും CBI ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ടുള്ള ഭീഷണിപ്പെടുത്തലുകള്‍ക്ക് എതിരെയും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.Read More

വിദേശ നമ്പറുകളില്‍ നിന്ന് വരുന്ന വാട്‌സ്ആപ്പ് കോളുകളില്‍ ജാഗ്രത വേണമെന്ന് കേന്ദ്രസര്‍ക്കാര്‍

ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. +92ല്‍ നിന്ന് ആരംഭിക്കുന്ന കോളുകള്‍ പരമാവധി എടുക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ച് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി സാമ്പത്തിക തട്ടിപ്പ് നടത്താനാണ് ഇത്തരക്കാരുടെ ശ്രമം. ഇത്തരത്തില്‍ വിളിക്കാന്‍ സര്‍ക്കാര്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജാഗ്രത പുലര്‍ത്തണമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ 21 ലക്ഷം സിം കാര്‍ഡുകള്‍ എടുത്തിരിക്കുന്നത് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്

കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം നിര്‍മിതബുദ്ധി ഉപയോഗിച്ച് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ഇത്തരം കണക്ഷനുകള്‍ റദ്ദാക്കുമെന്ന് വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു. സംശയമുള്ള ഉപയോക്താക്കളുടെ പട്ടിക BSNL, ഭാരതി എയര്‍ടെല്‍, MTNL, റിലയന്‍സ് ജിയോ, വൊഡാഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ക്ക് കണക്ഷനുകള്‍ റദ്ദാക്കാനായി നല്‍കിക്കഴിഞ്ഞു. ഈ നമ്പരുകള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കോ തട്ടിപ്പുകള്‍ക്കോ ഉപയോഗിക്കുന്നുവെന്നാണ് സംശയം.

ഇന്ത്യയില്‍ 75 കോടി മൊബൈല്‍ ഉപയോക്താക്കളുടെ ഡാറ്റ ചോർന്നെന്ന ആശങ്ക; സുരക്ഷ ഓഡിറ്റ് നിർദേശിച്ച് ടെലികോം വകുപ്പ്

75 കോടി മൊബൈല്‍ ഉപയോക്താക്കളുടെ സുപ്രധാന വിവരങ്ങള്‍ അടങ്ങിയ ഡാറ്റാബേസ് ഡാർക്ക് വെബില്‍ വില്‍ക്കുന്നതായി സൈബർ സുരക്ഷാ സ്ഥാപനമായ CloudSEK അവകാശപ്പെട്ടതിനെ തുടർന്നാണ് ഓഡിറ്റ് നടത്താൻ നിർദേശിച്ചത്. പേര്, ആധാർ വിവരങ്ങള്‍, മൊബൈല്‍ നമ്പർ, വിലാസം തുടങ്ങിയവയാണ് ലീക്കായ ഡാറ്റയിലുള്ളതെന്നാണ് CloudSEK പറയുന്നത്. ഐഡന്‍റിന്‍റി തട്ടിപ്പ്, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയവയ്ക്ക് ഇത് ഇടയാക്കിയേക്കും എന്നും പറയുന്നു.