ഡോ. ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

ശ്രീലങ്കയുടെ 16-ാമത് പ്രധാനമന്ത്രിയായി ഡോ. ഹരിണി അമരസൂര്യ ചുമതലയേറ്റു. ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി ജനത വിമുക്തി പെരമുന പാർട്ടി നേതാവ് അനുര കുമാര ദിസനായകെ ചുമതലയേറ്റതിന് പിന്നാലെ ദിനേശ് ​ഗുണവ‍ർധന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. തുടർന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ നാഷണൽ പീപ്പിൾസ് പവറിൻ്റെ MP യായ ഹരിണി അമരസൂര്യയെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു. ഹരിണി അധ്യാപികയും, സാമൂഹിക പ്രവർത്തകയുമാണ്. ശ്രീലങ്കയുടെ പ്രധാനമന്ത്രി പദവിയിലെത്തുന്ന മൂന്നാമത്തെ വനിതയാണ് ഹരിണി അമരസൂര്യ.

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി അനുര കുമാര ദിസനായകെ

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകയെ തിരഞ്ഞെടുത്തു. നാഷണല്‍ പീപ്പിള്‍സ് പവര്‍ പാര്‍ട്ടി നേതാവായ അദ്ദേഹം 42.31 ശതമാനം വോട്ടാണ് സ്വന്തമാക്കിയത്. ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റായാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. തിങ്കളാഴ്ച പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും.

ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക്

ആദ്യ റൗണ്ടില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും 50 ശതമാനത്തില്‍ അധികം വോട്ടു നേടാന്‍ സാധിക്കാതിരുന്നതിനാലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ പ്രഖ്യാപിച്ചത്. ആദ്യ റൗണ്ടില്‍ മാര്‍ക്സിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെയാണ് മുന്നിലെത്തിയത്. കുമാര ദിസനായകെയും നിലവിലെ പ്രതിപക്ഷ നേതാവും SJB സ്ഥാനാര്‍ത്ഥിയുമായ സജിത് പ്രേമദാസയുമാണ് രണ്ടാം റൗണ്ട് വോട്ടെണ്ണലിലുള്ളത്. ശ്രീലങ്കയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നത്.

ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് റെക്കോര്‍ഡ് സ്ഥാനാര്‍ത്ഥികള്‍

38 സ്ഥാനാര്‍ത്ഥികളാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ തയ്യാറെടുത്തിരിക്കുന്നത്. 38 പേരില്‍ 20 പേര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളും 17 പേര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമാണ്. നാമനിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തിയതി നാളെ അവസാനിക്കും. 38 പേരും പേരും നാമനിര്‍ദേശപട്ടിക സമര്‍പ്പിക്കുകയാണെങ്കില്‍ 42 വര്‍ഷത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമായിരിക്കും.Read More

33 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കന്‍ നാവികസേന

പട്രോളിംഗ് നടത്തുകയായിരുന്ന ശ്രീലങ്കന്‍ നാവികസേന കടല്‍ അതിര്‍ത്തി കടന്നെന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. ചാള്‍സ്, സൂസൈ, രഞ്ജന്‍, അലക്‌സ് എന്നീ മത്സ്യത്തൊഴിലാളികളുടെ നാല് ബോട്ടുകളും ശ്രീലങ്കന്‍ നാവികസേന പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ കല്‍പ്പാട്ടി നേവി ക്യാമ്പിലേക്ക് കൊണ്ടുപോയി.

ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; മുന്‍ പ്രസിഡന്റിന്റെ മകന്‍ നമല്‍ രാജപക്‌സയും മത്സര രംഗത്ത്

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സയുടെ മകന്‍ നമല്‍ രാജപക്‌സയും രംഗത്തെത്തി. നിലവിലെ പ്രസിഡന്റ് റനില്‍ വിക്രമസിംഗക്കെതിരെയാണ് മത്സരിക്കുന്നത്. ശ്രീലങ്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് നമല്‍ രാജപക്‌സെ.

ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്ക് 110 റണ്‍സിന്റെ തോല്‍വി

249 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയെ ശ്രീലങ്കന്‍ ബൗളര്‍മാര്‍ 138 റണ്‍സില്‍ പരാജയപ്പെടുത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സാണ് നേടിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദുനിത് വെല്ലലഗെയാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ സമ്മര്‍ദ്ദത്തിലാക്കിയത്. ഇതോടെ ഇന്ത്യക്ക് ഏകദിന പരമ്പര പൂര്‍ണമായും നഷ്ടമായി.

ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന്

കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചയ്ക്ക് 2.30 മുതലാണ് മത്സരം നടക്കുക. ആദ്യമത്സരത്തില്‍ ഇരു ടീമുകളും 230 റണ്‍സ് നേടി ടൈ ആയാണ് കളി അവസാനിപ്പിച്ചത്. അതിനാല്‍ തന്നെ രണ്ടാം ഏകദിനം ജയിച്ച് പരമ്പരയില്‍ ലീഡെടുക്കുകയാണ് ഇരുടീമുകളുടെയും ലക്ഷ്യം. അതേസമയം ഇന്ന് കൊളോംബോയില്‍ കനത്ത മഴയും കാറ്റുമുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇത് മത്സരം നടക്കാനുള്ള സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്.

ഇന്ത്യ-ശ്രീലങ്ക ആദ്യ ടി20 പരമ്പരക്ക് ഇന്ന് തുടക്കം

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനായി സ്ഥാനമേറ്റതിന് ശേഷമുളള ആദ്യ ടൂര്‍ണമെന്റാണിത്. ശ്രീലങ്കയിലെ പല്ലെക്കെലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി 7 മണിക്കാണ് കളി നടക്കുക. സൂര്യകുമാര്‍ യാദവാണ് ടീം ക്യാപ്റ്റന്‍. ചരിത് അസലങ്കയാണ് ശ്രീലങ്കന്‍ ടീമിന്റെ ക്യാപ്റ്റന്‍. മൂന്ന് ട്വന്റി 20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധമ്മിക നിരോഷന വെടിയേറ്റ് മരിച്ചു

അംബലാന്‍ഗോഡയിലുള്ള വസതിയില്‍ കഴിഞ്ഞിരുന്ന ധമ്മിക നിരോഷനക്കു നേരെ അജ്ഞാതന്‍ വെടിയുതിര്‍ക്കുക ആയിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഭാര്യയ്ക്കും കുട്ടികള്‍ക്കും മുന്നില്‍ വെച്ചാണ് അക്രമികള്‍ ധമ്മികയ്ക്ക് നേരെ നിറയൊഴിച്ചത്. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ശ്രീലങ്കന്‍ അണ്ടര്‍ 19 മുന്‍ ക്യാപ്റ്റനായിരുന്നു അദ്ദേഹം.