Short Vartha - Malayalam News

ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് റെക്കോര്‍ഡ് സ്ഥാനാര്‍ത്ഥികള്‍

38 സ്ഥാനാര്‍ത്ഥികളാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ തയ്യാറെടുത്തിരിക്കുന്നത്. 38 പേരില്‍ 20 പേര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളും 17 പേര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമാണ്. നാമനിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തിയതി നാളെ അവസാനിക്കും. 38 പേരും പേരും നാമനിര്‍ദേശപട്ടിക സമര്‍പ്പിക്കുകയാണെങ്കില്‍ 42 വര്‍ഷത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമായിരിക്കും. സെപ്റ്റംബര്‍ 21 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.