Short Vartha - Malayalam News

ഡോ. ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

ശ്രീലങ്കയുടെ 16-ാമത് പ്രധാനമന്ത്രിയായി ഡോ. ഹരിണി അമരസൂര്യ ചുമതലയേറ്റു. ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി ജനത വിമുക്തി പെരമുന പാർട്ടി നേതാവ് അനുര കുമാര ദിസനായകെ ചുമതലയേറ്റതിന് പിന്നാലെ ദിനേശ് ​ഗുണവ‍ർധന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. തുടർന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ നാഷണൽ പീപ്പിൾസ് പവറിൻ്റെ MP യായ ഹരിണി അമരസൂര്യയെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു. ഹരിണി അധ്യാപികയും, സാമൂഹിക പ്രവർത്തകയുമാണ്. ശ്രീലങ്കയുടെ പ്രധാനമന്ത്രി പദവിയിലെത്തുന്ന മൂന്നാമത്തെ വനിതയാണ് ഹരിണി അമരസൂര്യ.