Short Vartha - Malayalam News

ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക്

ആദ്യ റൗണ്ടില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും 50 ശതമാനത്തില്‍ അധികം വോട്ടു നേടാന്‍ സാധിക്കാതിരുന്നതിനാലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ പ്രഖ്യാപിച്ചത്. ആദ്യ റൗണ്ടില്‍ മാര്‍ക്സിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെയാണ് മുന്നിലെത്തിയത്. കുമാര ദിസനായകെയും നിലവിലെ പ്രതിപക്ഷ നേതാവും SJB സ്ഥാനാര്‍ത്ഥിയുമായ സജിത് പ്രേമദാസയുമാണ് രണ്ടാം റൗണ്ട് വോട്ടെണ്ണലിലുള്ളത്. ശ്രീലങ്കയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നത്.