Short Vartha - Malayalam News

ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തു

സമുദ്രാതിർത്തി ലംഘിച്ച് അനധികൃതമായി മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ രാമനാഥപുരം സ്വദേശികളായ 25 മത്സ്യത്തൊഴിലാളികളെ ആണ് ശ്രീലങ്കൻ നേവി അറസ്റ്റ് ചെയ്തത്. ഇവരുടെ നാലു ബോട്ടുകളും പിടിച്ചെടുത്തു. ഡെഫ്റ്റ് ദ്വീപിന് സമീപം മീൻ പിടിക്കുന്നതിനിടെയാണ് ഇവർ അറസ്റ്റിലായത്. കഴിഞ്ഞമാസം രാമേശ്വരം സ്വദേശികളായ 22 മത്സ്യത്തൊഴിലാളികളെ സമുദ്രാതിർത്തി ലംഘിച്ചു എന്ന കാരണത്താൽ ശ്രീലങ്കൻ നേവി അറസ്റ്റ് ചെയ്തിരുന്നു.