സ്‌പേസ് എക്‌സിന്റെ വിക്ഷേപണം വീണ്ടും മാറ്റി

സ്‌പേസ് എക്‌സിന്റെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യമായ പൊളാരിസ് ഡോണിന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. ഫ്‌ലോറിഡ തീരത്തെ സ്പ്ലാഷ്ഡൗണ്‍ പ്രദേശങ്ങളിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ദൗത്യം മാറ്റിവെച്ചത്. ഫ്‌ലോറിഡയിലെ കെന്നഡി വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ചൊവ്വാഴ്ച വിക്ഷേപിക്കാനിരുന്ന ദൗത്യം ഹീലിയം ചോര്‍ച്ചയെ തുടര്‍ന്ന് ബുധനാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. സ്‌പേസ് എക്‌സ് പുതിയ ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ല.

ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യം മാറ്റിവെച്ച് സ്‌പേസ് എക്സ്

ഹീലിയം ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് സ്‌പേസ് എക്‌സ് നടത്താനിരുന്ന ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യമായ 'പൊളാരിസ് ഡോണ്‍' വിക്ഷേപണം മാറ്റിവെച്ചു. അടുത്ത ദൗത്യം ബുധനാഴ്ച നടക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ധര്‍ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സ്‌പേസ് എക്‌സ് അധികൃതര്‍ വ്യക്തമാക്കി. ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പ്രാദേശിക സമയം ചൊവാഴ്ച പുലര്‍ച്ചെയോടെയായിരുന്നു വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നത്.

ഫാല്‍ക്കണ്‍ 9ല്‍ നിന്ന് പുറപ്പെട്ട 20 ഉപഗ്രഹങ്ങള്‍ ഭൂമിയിലേക്ക് തിരികെ പതിച്ചേക്കും

USലെ കാലിഫോര്‍ണിയയില്‍ നിന്ന് വിക്ഷേപിച്ച ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ നിന്ന് പുറപ്പെട്ട 20 ഉപഗ്രഹങ്ങള്‍ ഭൂമിയിലേക്ക് തിരികെ പതിക്കുമെന്ന് സ്പേസ് എക്സ് അറിയിച്ചു. ഫാല്‍ക്കണ്‍ 9ന്റെ രണ്ടാം ഘട്ടത്തില്‍ ദ്രാവക ഓക്‌സിജന്‍ ചോര്‍ച്ച വര്‍ധിക്കുകയും ഭ്രമണപഥം ഉയര്‍ത്തുന്ന രണ്ടാമത്തെ ജ്വലനം പരാജയപ്പെടുകയും ചെയ്തതായി കമ്പനി അറിയിച്ചു. ഭൂമിയില്‍ നിന്ന് 135 കിലോമീറ്റര്‍ മാത്രം മുകളിലുള്ള ദീര്‍ഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിന്റെ ഏറ്റവും താഴ്ന്ന പോയിന്റിലാണ് ഉപഗ്രഹങ്ങള്‍.

മിനി ഉപഗ്രഹ ഇന്റര്‍നെറ്റ് ഡിഷ് ആന്റിന അവതരിപ്പിച്ച് സ്പേസ് എക്സ്

ഒരു ബാഗില്‍ കൊണ്ടു നടക്കാന്‍ സാധിക്കുന്ന വലിപ്പത്തിലുള്ള 'സ്റ്റാര്‍ലിങ്ക് മിനി' ഡിഷ് ആന്റിനയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 100 Mbspലേറെ ഡാറ്റാ വേഗം ഇതില്‍ ലഭിക്കുമെന്നാണ് പറയുന്നത്. ഡിഷിനൊപ്പം ഒരു വൈഫൈ റൂട്ടറും ലഭിക്കും. സ്റ്റാര്‍ലിങ്ക് മിനി കിറ്റിന് 599 ഡോളര്‍ ആണ് വില. ഇതിന് പുറമെ മിനി റോം സേവനം ലഭിക്കണമെങ്കില്‍ 120 രൂപയുടെ നിലവിലുള്ള റെസിഡന്‍ഷ്യല്‍ പ്ലാനിനൊപ്പം 30 ഡോളര്‍ കൂടി അധികമായി നല്‍കേണ്ടി വരും.

സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ നാലാം പരീക്ഷണം വിജയം

സൂപ്പര്‍ഹെവി ബൂസ്റ്റര്‍, സ്റ്റാര്‍ഷിപ്പ് പേടകം എന്നീ രണ്ട് ഘട്ടങ്ങളും ആദ്യമായി വിജയകരമായി. കുതിച്ചുയര്‍ന്ന് മിനിറ്റുകള്‍ക്കകം ഈ രണ്ടുഭാഗങ്ങളും വിച്ഛേദിക്കപ്പെടുകയും ഏഴ് മിനിറ്റിനകം സൂപ്പര്‍ഹെവി ബൂസ്റ്റര്‍ മെക്സിക്കന്‍ ഉള്‍ക്കടലില്‍ തിരിച്ചിറങ്ങുകയും ചെയ്തു. 200 കിലോമീറ്റര്‍ ഉയരത്തില്‍ സഞ്ചരിച്ചശേഷം സ്റ്റാര്‍ഷിപ്പ് പേടകം ആസൂത്രണം ചെയ്തപോലെ ഇന്ത്യന്‍ മഹാസമുദ്രത്തിലും തിരിച്ചിറങ്ങി. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 7.50ന് ടെക്സസിലെ ബോകാചികയിലുള്ള സ്പെയ്സ് എക്സിന്റെ സ്റ്റാര്‍ബേസ് ബഹിരാകാശകേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം.

സ്റ്റാര്‍ഷിപ്പ് നാലാം വിക്ഷേപണം അടുത്തമാസം നടത്താന്‍ സ്‌പേസ് എക്‌സ് ഒരുങ്ങുന്നു

ലോകത്തില്‍ ഇതുവരെ വികസിപ്പിച്ചതില്‍ ഏറ്റവും വലിയ ബഹിരാകാശ വിക്ഷേപണ വാഹനമാണ് ഇലോണ്‍‌ മസ്കിന്‍റെ നേതൃത്വത്തിലുളള സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ്. ഭാവിയില്‍ ചാന്ദ്ര ദൗത്യങ്ങള്‍ക്കും ചൊവ്വാ ദൗത്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലാണ് സ്റ്റാര്‍ഷിപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആദ്യ രണ്ട് പരീക്ഷണ വിക്ഷേപണങ്ങളില്‍ പരാജയം ഉണ്ടായി എങ്കിലും മൂന്നാം തവണ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ റോക്കറ്റിന് സാധിച്ചിരുന്നു. 121 മീറ്റര്‍ ഉയരമാണ് ഈ ഭീമന്‍ റോക്കറ്റിനുളളത്.

US രഹസ്യാന്വേഷണ ഏജന്‍സിക്ക് ചാര ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി മസ്‌കിന്റെ സ്‌പേസ് എക്‌സ്

1.8 ബില്യണ്‍ ഡോളറിന്റെ രഹസ്യ കരാറിന് കീഴിലാണ് USന് വേണ്ടി ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് നൂറുകണക്കിന് ചാര ഉപഗ്രഹങ്ങള്‍ വികസിപ്പിക്കുന്നത്. 2021-ല്‍ ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ചാര ഉപഗ്രഹങ്ങള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നതെന്ന് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷീല്‍ഡ് ബിസിനസാണ് സ്‌പൈ സാറ്റലൈറ്റ് നെറ്റ്‌വര്‍ക്ക് നിര്‍മിക്കുന്നത്.

മൂന്നാമത്തെ പരീക്ഷണ പറക്കലില്‍ ഭൂമിയിലേക്ക് തിരിച്ചിറക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് സ്റ്റാര്‍ഷിപ്പ്

ടെക്‌സാസിലെ ബോക്കോ ചികയിലുള്ള സ്റ്റാര്‍ബേസ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ടായിരുന്നു സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്. ആദ്യ രണ്ട് വിക്ഷേപണങ്ങളേക്കാള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ റോക്കറ്റിന് സാധിച്ചു. ടെക്സാസില്‍ നിന്ന് വിക്ഷേപിച്ച് ഒരു മണിക്കൂറിന് ശേഷം ഇന്ത്യന്‍ സമുദ്രത്തില്‍ പേടകം തിരിച്ച് ഇറക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം നഷ്ടമായതെന്ന് സ്‌പേസ് എക്‌സ് വ്യക്തമാക്കി.Read More

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സ്പേസ് എക്സ് ക്രൂ-8 വിക്ഷേപിച്ചു

ആറ് മാസത്തെ ശാസ്ത്ര ദൗത്യത്തിനായി ഫ്‌ളോറിഡയിലെ കേപ് കനാവറല്‍ കെന്നഡിയിലെ ലോഞ്ച് പാത്ത് 39ല്‍ നിന്നാണ് നാല് യാത്രികരെ വഹിച്ചുകൊണ്ടുള്ള സ്പേസ് എക്സ് ക്രൂ-8 പറന്നുയര്‍ന്നത്. 28 മണിക്കൂര്‍ നീണ്ട യാത്രയ്ക്കൊടുവില്‍ ചൊവ്വാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1:30ന് യാത്രികര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തും. നാസയുടെ ബഹിരാകാശ യാത്രികരായ മാത്യു ഡൊമിനിക്, മൈക്കല്‍ ബരാറ്റ്, ജീനറ്റ് എപ്പ്സ്, റോസ്‌കോസ്മോസ് ബഹിരാകാശ സഞ്ചാരി അലക്സാണ്ടര്‍ ഗ്രെബെന്‍കിന്‍ എന്നിവരാണ് യാത്രികര്‍.

SpaceX ലോകത്തെ ആദ്യത്തെ സീറോ-ഫ്യുവൽ പ്രൊപ്പൽഷൻ സിസ്റ്റം ഭ്രമണപഥത്തില്‍ വിക്ഷേപിച്ചു

ഇലക്ട്രിക്ക് പ്രൊപ്പൽഷൻ സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്. സൂര്യനില്‍ നിന്ന് ഊര്‍ജം സ്വീകരിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്.Read More