Short Vartha - Malayalam News

മൂന്നാമത്തെ പരീക്ഷണ പറക്കലില്‍ ഭൂമിയിലേക്ക് തിരിച്ചിറക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് സ്റ്റാര്‍ഷിപ്പ്

ടെക്‌സാസിലെ ബോക്കോ ചികയിലുള്ള സ്റ്റാര്‍ബേസ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ടായിരുന്നു സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്. ആദ്യ രണ്ട് വിക്ഷേപണങ്ങളേക്കാള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ റോക്കറ്റിന് സാധിച്ചു. ടെക്സാസില്‍ നിന്ന് വിക്ഷേപിച്ച് ഒരു മണിക്കൂറിന് ശേഷം ഇന്ത്യന്‍ സമുദ്രത്തില്‍ പേടകം തിരിച്ച് ഇറക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം നഷ്ടമായതെന്ന് സ്‌പേസ് എക്‌സ് വ്യക്തമാക്കി. വിക്ഷേപണം വിജയകരമായി നടത്തുന്നതിലും നിശ്ചിത ഉയരത്തില്‍ വെച്ച് രണ്ട് ഘട്ടങ്ങള്‍ തമ്മില്‍ വേര്‍പെടുത്തുന്നതിലും സ്പേസ് എക്സ് വിജയിച്ചു.