റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഉടന്‍ നടത്തില്ല

സെര്‍വര്‍ തകരാര്‍ പൂര്‍ണമായി പരിഹരിച്ചതിന് ശേഷമാകും സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നടക്കുക. എന്നാല്‍ റേഷന്‍ വിതരണം പൂര്‍ണമായും നടക്കുമെന്നും റേഷന്‍ നിഷേധിക്കുന്ന അവസ്ഥ ഉണ്ടാകില്ലെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത് മസ്റ്ററിങ് ഈ മാസം 31നകം പൂര്‍ത്തിയാക്കണമെന്നായിരുന്നു. എന്നാല്‍ സെര്‍വര്‍ തകരാര്‍ മൂലം മസ്റ്ററിങ് നടത്താനായിരുന്നില്ല.

റേഷന്‍ മസ്റ്ററിംഗ്: സ്‌പെഷ്യല്‍ ഡ്രൈവുമായി ഭക്ഷ്യവകുപ്പ്

റേഷന്‍ മസ്റ്ററിംഗിനായി എല്ലാ റേഷന്‍ കടകളിലും 15, 16, 17 തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുക. പ്രവൃത്തി ദിവസങ്ങളില്‍ പകല്‍ 1.30 മുതല്‍ വൈകിട്ട് നാലുവരെയും ഞായര്‍ ഉള്‍പ്പെടെ അവധി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ഏഴുവരെയുമാണ് മസ്റ്ററിംഗിന് സൗകര്യമൊരുക്കിയിട്ടുള്ളത്. 18ന് സംസ്ഥാനത്തെ ഏതൊരു കാര്‍ഡ് അംഗത്തിനും ഏതു റേഷന്‍ കടയിലും മസ്റ്ററിംഗ് നടത്തുന്നതിന് അവസരം ഉണ്ടായിരിക്കും.

45,127 പേർക്ക് കൂടി മുന്‍ഗണനാ റേഷന്‍ കാര്‍ഡ്

സംസ്ഥാനത്ത് ഇന്ന് 45127 പേർക്ക് കൂടി മുൻഗണനാ റേഷൻ കാർഡ് നൽകും. 2023 ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈൻ ആയി ലഭിച്ച അപേക്ഷകളും നവകേരള സദസ്സിൽ ലഭിച്ച അപേക്ഷകളും പരിഗണിച്ചാണ്‌ ഇത്രപേർക്ക് മുൻഗണനാ കാർഡുകൾ നൽകുന്നത്.