Short Vartha - Malayalam News

റേഷന്‍ മസ്റ്ററിംഗ്: സ്‌പെഷ്യല്‍ ഡ്രൈവുമായി ഭക്ഷ്യവകുപ്പ്

റേഷന്‍ മസ്റ്ററിംഗിനായി എല്ലാ റേഷന്‍ കടകളിലും 15, 16, 17 തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുക. പ്രവൃത്തി ദിവസങ്ങളില്‍ പകല്‍ 1.30 മുതല്‍ വൈകിട്ട് നാലുവരെയും ഞായര്‍ ഉള്‍പ്പെടെ അവധി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ഏഴുവരെയുമാണ് മസ്റ്ററിംഗിന് സൗകര്യമൊരുക്കിയിട്ടുള്ളത്. 18ന് സംസ്ഥാനത്തെ ഏതൊരു കാര്‍ഡ് അംഗത്തിനും ഏതു റേഷന്‍ കടയിലും മസ്റ്ററിംഗ് നടത്തുന്നതിന് അവസരം ഉണ്ടായിരിക്കും.