45,127 പേർക്ക് കൂടി മുന്‍ഗണനാ റേഷന്‍ കാര്‍ഡ്

സംസ്ഥാനത്ത് ഇന്ന് 45127 പേർക്ക് കൂടി മുൻഗണനാ റേഷൻ കാർഡ് നൽകും. 2023 ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈൻ ആയി ലഭിച്ച അപേക്ഷകളും നവകേരള സദസ്സിൽ ലഭിച്ച അപേക്ഷകളും പരിഗണിച്ചാണ്‌ ഇത്രപേർക്ക് മുൻഗണനാ കാർഡുകൾ നൽകുന്നത്.