കിഡ്നി മാറി ശസ്ത്രക്രിയ ചെയ്ത സംഭവം: രാജസ്ഥാൻ പോലീസ് കേസെടുത്തു

മെയ് 15-ന് ജുൻജുനുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്കെത്തിയ യുവതിയുടെ വൃക്ക മാറി നീക്കം ചെയ്ത സംഭവത്തിൽ പോലീസ് മെഡിക്കൽ അശ്രദ്ധയ്ക്ക് കേസെടുത്തു. തകരാറുള്ള ഇടത് വൃക്കയ്ക്ക് പകരം വലത് വൃക്കയാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ആരോപണവിധേയനായ ഡോക്ടർ സഞ്ജയ് ധങ്കറിനെതിരെ കോട്വാലി പോലീസ് സ്റ്റേഷനിൽ FIR ഫയൽ ചെയ്തു.

രാജസ്ഥാനില്‍ ഉഷ്ണതരംഗം തുടരുന്നു; ജയ്പൂരില്‍ മൂന്ന് മരണം

രാജസ്ഥാനില്‍ തുടര്‍ച്ചയായ 17ാം ദിവസവും ഉഷ്ണതരംഗം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. 3965 സൂര്യാതപ കേസുകളാണ് തിങ്കളാഴ്ച വരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 25 ശതമാനത്തിലധികം സൂര്യാതപ കേസുകളും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തതാണെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഉഷ്ണതരംഗ സാഹചര്യം തുടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി ഗജേന്ദ്ര സിങ് ഖിന്‍വ്സര്‍ ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തി.

രാജസ്ഥാനില്‍ ഖനിയിലെ ലിഫ്റ്റ് തകര്‍ന്ന് അപകടം; കുടുങ്ങിക്കിടന്ന 14 പേരെയും രക്ഷപ്പെടുത്തി

രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്റെ കോലിഹാന്‍ ഖനിയില്‍ ഇന്നലെ രാത്രിയോടെയാണ് ലിഫ്റ്റ് തകര്‍ന്ന് അപകടമുണ്ടായത്. തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ കൊല്‍ക്കത്ത വിജിലന്‍സ് ടീം അംഗങ്ങള്‍ ഉള്‍പ്പെടെ ഖനിയില്‍ കുടുങ്ങിയ 14 പേരെ രക്ഷപ്പെടുത്തി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ജയ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാജസ്ഥാനില്‍ ഗർഭിണിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്ന് 3 ഡോക്ടർമാരെ പിരിച്ചുവിട്ടു

ജയ്പുർ കാൺവടിയ സര്‍ക്കാര്‍ ആശുപത്രിയിൽ പ്രസവ വേദനയെ തുടർന്ന് എത്തിയ യുവതിയെ പ്രവേശിപ്പിക്കാൻ ഡോക്ടർമാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇവരെ പിരിച്ചുവിട്ടത്. തുടർന്ന് മടങ്ങിപ്പോകുന്നതിനിടെ യുവതി പ്രസവവേദന മൂർച്ഛിച്ച് ആശുപത്രി ഗേറ്റിൽ പെൺകുഞ്ഞിന് ജന്മം നൽകി. ആംബുലൻസ് ചോദിച്ചു എങ്കിലും അതും നല്‍കാന്‍ തയ്യാറായില്ല. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് ആരോഗ്യ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നല്‍കിയിട്ടുണ്ട്.

രാജസ്ഥാനില്‍ ട്രെയിന്‍ പാളം തെറ്റി; അപകടത്തില്‍ ആളപായമില്ല

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ അജ്മീറിലെ മദാര്‍ റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടം. സബര്‍മതി-ആഗ്ര കന്റോണ്‍മെന്റ് സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ എഞ്ചിനും നാല് കോച്ചുകളുമാണ് പാളം തെറ്റിയത്. ഇതേ തുടര്‍ന്ന് മറ്റു ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു. റെയില്‍വേ അധികൃതര്‍ തകര്‍ന്ന പാളം പുനസ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്.

രാജസ്ഥാനിലെ BJP എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു

രാജസ്ഥാനിലെ ചുരുവില്‍ നിന്നുള്ള BJP എംപി രാഹുല്‍ കസ്വാനാണ് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ കസ്വാന് BJP സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം BJP പ്രാഥമിക അംഗത്വത്തില്‍ നിന്നും MP സ്ഥാനത്ത് നിന്നും രാജി പ്രഖ്യാപിച്ചത്.

രാജസ്ഥാനില്‍ ശിവരാത്രി ആഘോഷങ്ങള്‍ക്കിടെ 15 കുട്ടികള്‍ക്ക് ഷോക്കേറ്റു; മൂന്ന് പേരുടെ നില ഗുരുതരം

കോട്ടയില്‍ മഹാശിവരാത്രിയോട് അനുബന്ധിച്ച് നടന്ന ശിവഘോഷ യാത്രക്കിടെയാണ് കുട്ടികള്‍ക്ക് ഷോക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് കുട്ടികളെയും MBS ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യുത വകുപ്പിന്റെ അനാസ്ഥയെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാരുടെ ആരോപണം.

രാജസ്ഥാനില്‍ കേരള പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്

സ്വര്‍ണ കവര്‍ച്ചാ സംഘത്തെ പിടികൂടാന്‍ എറണാകുളത്ത് നിന്നെത്തിയ പോലീസ് സംഘത്തിനു നേരെ അജ്മീര്‍ ദര്‍ഗ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് വെടിവെപ്പുണ്ടായത്. അക്രമികള്‍ പൊലീസുകാര്‍ക്ക് നേരെ മൂന്ന് റൗണ്ട് വെടിവെച്ചു. അതേസമയം ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് ആലുവ റൂറല്‍ SP അറിയിച്ചു. സംഭവത്തില്‍ ഉത്തരാഖണ്ഡ് സ്വദേശികളായ ഷെഹ്സാദ്, സാജിദ് എന്നിവരെ അറസ്റ്റ് ചെയ്തു.

സ്‌കൂളുകളില്‍ സൂര്യ നമസ്‌കാരം നിര്‍ബന്ധമാക്കി രാജസ്ഥാന്‍; തീരുമാനത്തിനെതിരെ വിവധ സംഘടനകള്‍

സൂര്യസപ്തി ദിവസമായ ഫെബ്രുവരി 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കി മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മയാണ് ഉത്തരവിറക്കിയത്. തീരുമാനം നടപ്പാക്കാത്ത സ്‌കൂളുകള്‍ക്കെതിരെ നടപടി എടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സംഘടനകള്‍ ഉള്‍പ്പടെ വിവിധ സംഘടനകള്‍ ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻ ലാൽ ശർമ്മ അധികാരമേറ്റു

ജയ്പൂരിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഉപമുഖ്യമന്ത്രിമാരായി ദിയാ കുമാരിയും പ്രേംചന്ദ് ബൈർവയും സത്യപ്രതിജ്ഞ ചെയ്തു. ആദ്യമായി എംഎൽഎ ആകുന്ന ഭജൻ ലാൽ ശർമ്മ സംഗനീറിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.