അന്ന സെബാസ്റ്റ്യന്‍റെ മരണം: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ ആർ. ബിന്ദു

പൂനെയിൽ EY കമ്പനിയിലെ ജീവനക്കാരിയായിരുന്ന അന്ന സെബാസ്റ്റ്യന്‍റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രസ്താവനയെ വിമർശിച്ച് സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. അന്നയുടെ മരണത്തിന്റെ ഉത്തരവാദിത്തം അവളിലും കുടുംബത്തിലും ചാര്‍ത്തി കൈ കഴുകുന്ന നിര്‍മല സീതാരാമന്റെ പ്രസ്താവന കോര്‍പ്പറേറ്റ് അധികാരികളെ പ്രീതിപ്പെടുത്താനാണെന്ന് മന്ത്രി ആർ. ബിന്ദു വിമര്‍ശിച്ചു. കോര്‍പ്പറേറ്റ് കാലത്തിന്റെ രക്തസാക്ഷിയാണ് അന്നയെന്നും നിർമലയുടെ പരാമര്‍ശത്തെ സ്ത്രീ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും മന്ത്രി ബിന്ദു പറഞ്ഞു.

ഓണത്തിന് മുന്നോടിയായി ക്ഷേമ നടപടികളുമായി സാമൂഹ്യനീതി വകുപ്പ്

ഓണത്തിന് മുന്നോടിയായി സാമൂഹ്യ സുരക്ഷാമിഷന്‍ വഴി വിവിധ പദ്ധതികളിലൂടെ ധനസഹായം അനുവദിച്ചതായി മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു. സാമൂഹ്യസുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കുന്ന ആശ്വാസകിരണം പദ്ധതി പ്രകാരം 10 കോടി രൂപയാണ് ധനസഹായമായി അനുവദിച്ചിരിക്കുന്നത്. ആശ്വാസകിരണം പദ്ധതിയില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ ലഭ്യമാക്കിയ അര്‍ഹരായ 26765 പേര്‍ക്കാണ് 5 മാസത്തെ ധനസഹായം അനുവദിച്ചത്.

നാലു വര്‍ഷ ബിരുദ കോഴ്‌സുകളില്‍ സമയക്രമം കോളജുകള്‍ക്ക് തെരഞ്ഞെടുക്കാം: ആര്‍. ബിന്ദു

രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര വരെയുള്ള ഏത് സ്ലോട്ടും കോളജുകള്‍ക്ക് തെരഞ്ഞെടുക്കാമെന്നും അധ്യാപകര്‍ക്ക് അധികഭാരം ഉണ്ടാവില്ലെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു പറഞ്ഞു. അധ്യാപകര്‍ നിര്‍ബന്ധമായും ആറു മണിക്കൂര്‍ ക്യാമ്പസിലുണ്ടാവണം. ഒരു സെമസ്റ്ററില്‍ നഷ്ടപ്പെടുന്ന അദ്ധ്യയന ദിവസങ്ങള്‍ക്ക് പകരമുളള പ്രവൃത്തിദിനങ്ങള്‍ അതത് സെമസ്റ്ററുകളില്‍ തന്നെ ഉറപ്പാക്കണമെന്നും സമയ ക്രമീകരണത്തിന് ക്യാമ്പസുകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

വയനാടിന് കൈത്താങ്ങുമായി നാഷണല്‍ സര്‍വ്വീസ് സ്‌കീം; 150 വീടുകള്‍ പണിതുനല്‍കും

വയനാട്ടില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പാര്‍പ്പിടം നഷ്ടമായ 150 കുടുംബങ്ങള്‍ക്ക് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ 150 വീടുകള്‍ പണിതു നല്‍കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു അറിയിച്ചു. സംസ്ഥാനത്തെ സര്‍വകലാശാലകളിലെയും സ്‌കൂളുകളിലെയും NSS ന്റെ വിവിധ സെല്ലുകളെ ഏകോപിപ്പിച്ചാണ് വീടുകളുടെ നിര്‍മ്മാണം ഏറ്റെടുക്കുക. പ്രദേശത്ത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കൂടുതല്‍ സമാശ്വാസ പ്രവര്‍ത്തനങ്ങളും NSS ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.

തൃശൂരിൽ പുഴകളിലെ ജലനിരപ്പ് അപകട നിലയിൽ: മന്ത്രി ആർ. ബിന്ദു

തൃശൂരിൽ പുഴകളിലെ ജലനിരപ്പ് അപകട നിലയിലാണെന്നും അധികൃതർ അപകട മേഖല എന്ന് പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കാൻ തയ്യാറാകണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ജില്ലയിൽ ഇതുവരെ 144 ദുരിതാശ്വാസ ക്യാമ്പുകളിൽലായി 7864 പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. മണലി, കുറുമാലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് അപകട നിലയുടെ മുകളിലാണെന്നും പീച്ചി, വാഴാനി, ചിമ്മിനി, പൂമല, അസുരൻകുണ്ട്, പത്താഴക്കുണ്ട്, പെരിങ്ങൽകുത്ത് ഡാമുകളിൽ നിന്നും ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.Read More

കീം എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു

എഞ്ചിനീയറിംഗില്‍ ആലപ്പുഴ ജില്ലയിലെ പി. ദേവാനന്ദിന് ആണ് ഒന്നാം റാങ്ക്. ഹഫീസ് റഹ്‌മാന്‍ ( മലപ്പുറം), അലന്‍ ജോണി അനില്‍ ( പാലാ) എന്നിവരാണ് രണ്ടും മൂന്നും റാങ്കുകള്‍ നേടിയത്. ആദ്യ 100 റാങ്കില്‍ 13 പെണ്‍കുട്ടികളും 87 ആണ്‍കുട്ടികളുമാണുള്ളത്. 79,044 വിദ്യാര്‍ത്ഥികളാണ് ജൂണ്‍ അഞ്ച് മുതല്‍ 10 വരെ ആറു ദിവസങ്ങളിലായി നടന്ന ആദ്യ കീം ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയെഴുതിയത്. യോഗ്യത നേടിയവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധനവുണ്ട്. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് പട്ടിക പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ ജൂലൈ ഒന്നിന് ആരംഭിക്കും

തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴ്സുകള്‍ ഉദ്ഘാടനം ചെയ്യും. ഒന്നാംവര്‍ഷ ബിരുദ ക്ലാസുകള്‍ ആരംഭിക്കുന്ന ജൂലൈ ഒന്ന് 'വിജ്ഞാനോത്സവം' ആയി ആഘോഷിക്കുമെന്നും മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ കോളേജുകളിലും മൂന്നുവര്‍ഷം കഴിയുമ്പോള്‍ ബിരുദം നേടി എക്‌സിറ്റ് ചെയ്യാനും, താല്‍പര്യമുള്ളവര്‍ക്ക് നാലാം വര്‍ഷം തുടര്‍ന്ന് ഓണേഴ്‌സ് ബിരുദം നേടാനും, റിസര്‍ച്ച് താല്‍പര്യം ഉള്ളവര്‍ക്ക് ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദം നേടാനും കഴിയുന്ന തരത്തിലുള്ളതാണ് പുതിയ നാലു വര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ഘടന.

കേരള എന്‍ജിനീയറിങ്- മെഡിക്കല്‍ പ്രവേശന പരീക്ഷ ജൂണ്‍ 5 മുതല്‍

പരീക്ഷ ഓണ്‍ലൈനായാണ് നടത്തുക. കീം 2024 പരീക്ഷയ്ക്കായി വിപുലമായ ഒരുക്കങ്ങള്‍ നടത്തിയെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍. ബിന്ദു അറിയിച്ചു. 1,13,447 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുക. ജൂണ്‍ 5 മുതല്‍ 9 വരെ 198 പരീക്ഷാ കേന്ദ്രങ്ങളിലായി പരീക്ഷ നടത്തും. ജൂണ്‍ മാസം തന്നെ പരീക്ഷാ ഫലവും പ്രസിദ്ധികരിക്കും. ഓണ്‍ലൈന്‍ പരീക്ഷയ്ക്കായുള്ള സോഫ്റ്റ്വെയര്‍ തയാറാക്കിയിരിക്കുന്നത് സി ഡിറ്റ് ആണ്.

സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിൽ റെക്കോർഡ് പ്ലേസ്‌മെന്റ്: മന്ത്രി ആർ. ബിന്ദു

സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിൽ 2023-24 വർഷത്തിൽ റെക്കോർഡ് പ്ലേസ്‌മെന്റാണ് നടന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു. 2023-24 വര്‍ഷത്തില്‍ ഏകദേശം 198 കമ്പനികളിലായി 4500ല്‍ അധികം പ്ലേസ്‌മെന്റാണ് നടന്നതെന്ന് മന്ത്രി പറഞ്ഞു. മൾട്ടി നാഷണൽ കമ്പനികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നടത്തിയ പ്ലേസ്മെന്റിൽ 1.8 ലക്ഷം മുതൽ 13.5 ലക്ഷം രൂപവരെയുള്ള ഓഫറുകളാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഈ വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കും: മന്ത്രി ആര്‍. ബിന്ദു

നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ക്ലാസുകള്‍ ജൂലൈ ഒന്നിന് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു അറിയിച്ചു. മെയ് 20ന് മുമ്പ് ഇതിനായുളള അപേക്ഷ ക്ഷണിക്കും. ജൂണ്‍ 15നകം ട്രയല്‍ റാങ്ക് ലിസ്റ്റും അവസാന റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കുമെന്നും ജൂണ്‍ 20 മുതല്‍ പ്രവേശനം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സുപ്രധാനമായ ചുവടുവെപ്പാകും ഈ നാലുവര്‍ഷ ബിരുദ പദ്ധതിയെന്നാണ് വിലയിരുത്തുന്നത്.