Short Vartha - Malayalam News

വയനാടിന് കൈത്താങ്ങുമായി നാഷണല്‍ സര്‍വ്വീസ് സ്‌കീം; 150 വീടുകള്‍ പണിതുനല്‍കും

വയനാട്ടില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പാര്‍പ്പിടം നഷ്ടമായ 150 കുടുംബങ്ങള്‍ക്ക് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ 150 വീടുകള്‍ പണിതു നല്‍കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു അറിയിച്ചു. സംസ്ഥാനത്തെ സര്‍വകലാശാലകളിലെയും സ്‌കൂളുകളിലെയും NSS ന്റെ വിവിധ സെല്ലുകളെ ഏകോപിപ്പിച്ചാണ് വീടുകളുടെ നിര്‍മ്മാണം ഏറ്റെടുക്കുക. പ്രദേശത്ത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കൂടുതല്‍ സമാശ്വാസ പ്രവര്‍ത്തനങ്ങളും NSS ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.