Short Vartha - Malayalam News

തൃശൂരിൽ പുഴകളിലെ ജലനിരപ്പ് അപകട നിലയിൽ: മന്ത്രി ആർ. ബിന്ദു

തൃശൂരിൽ പുഴകളിലെ ജലനിരപ്പ് അപകട നിലയിലാണെന്നും അധികൃതർ അപകട മേഖല എന്ന് പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കാൻ തയ്യാറാകണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ജില്ലയിൽ ഇതുവരെ 144 ദുരിതാശ്വാസ ക്യാമ്പുകളിൽലായി 7864 പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. മണലി, കുറുമാലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് അപകട നിലയുടെ മുകളിലാണെന്നും പീച്ചി, വാഴാനി, ചിമ്മിനി, പൂമല, അസുരൻകുണ്ട്, പത്താഴക്കുണ്ട്, പെരിങ്ങൽകുത്ത് ഡാമുകളിൽ നിന്നും ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നാളെ രാത്രി 11 30 വരെ ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പുമുണ്ട്. അതിനാൽ അപകടമേഖലകളിൽ നിന്ന് ആളുകൾ പകൽ സമയത്ത് തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് ജില്ലാതല ഉദ്യോഗസ്ഥരുമായി ചേർന്ന അവലോകനയോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.