Short Vartha - Malayalam News

സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിൽ റെക്കോർഡ് പ്ലേസ്‌മെന്റ്: മന്ത്രി ആർ. ബിന്ദു

സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിൽ 2023-24 വർഷത്തിൽ റെക്കോർഡ് പ്ലേസ്‌മെന്റാണ് നടന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു. 2023-24 വര്‍ഷത്തില്‍ ഏകദേശം 198 കമ്പനികളിലായി 4500ല്‍ അധികം പ്ലേസ്‌മെന്റാണ് നടന്നതെന്ന് മന്ത്രി പറഞ്ഞു. മൾട്ടി നാഷണൽ കമ്പനികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നടത്തിയ പ്ലേസ്മെന്റിൽ 1.8 ലക്ഷം മുതൽ 13.5 ലക്ഷം രൂപവരെയുള്ള ഓഫറുകളാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.