Short Vartha - Malayalam News

ഭിന്നശേഷി സംവരണത്തിൽ സഹകരണ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി: മന്ത്രി ആർ ബിന്ദു

സർക്കാർ തസ്തികകളിൽ ഭിന്നശേഷിക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന നാല് ശതമാനം സംവരണത്തിൽ സംസ്ഥാന സർക്കാർ സഹകരണ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയതായി സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. ഭിന്നശേഷിക്കാർക്കായുള്ള സംവരണം സംബന്ധിച്ച സർക്കാർ ഉത്തരവിൽ സഹകരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്താത്തത് കേരള പബ്ലിക് സർവീസ് കമ്മീഷൻ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേതുടർന്നാണ് സർക്കാർ നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതി ചെയ്തത്.