സവാളയുടെ കയറ്റുമതി നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ ഭാഗികമായി പിൻവലിക്കുന്നു

മഹാരാഷ്ട്രയിൽ നിന്നും ആറ് രാജ്യങ്ങളിലേക്ക് 99,500 ടൺ സവാള കയറ്റുമതി നടത്താൻ സർക്കാർ അനുമതി നല്‍കി. കഴിഞ്ഞ വിളവെടുപ്പ് സീസണിൽ കാലാവസ്ഥാ വ്യതിയാനം മൂലം ഉല്‍പ്പാദനത്തിൽ കനത്ത ഇടിവ് നേരിട്ടതിനാല്‍ രാജ്യത്ത് സവാള വിലയില്‍ വന്‍ വര്‍ധനവ് ഉണ്ടായതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതോടെ ആഭ്യന്തര വിപണിയിൽ വില പിടിച്ചുനിറുത്തുന്നതിന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം സവാളയുടെ കയറ്റുമതിക്ക് ഡിസംബറില്‍ നിരോധനം ഏർപ്പെടുത്തുക ആയിരുന്നു.Read More

സവാള കയറ്റുമതിയുടെ നിരോധനം മാർച്ച് 31 വരെ തുടരുമെന്ന് കേന്ദ്ര സർക്കാര്‍

കഴിഞ്ഞ ദിവസങ്ങളിൽ വിലക്ക് നീക്കാന്‍ സാധ്യതയുണ്ടെന്ന രീതിയില്‍ വാർത്ത വന്നതിനെ തുടർന്ന് സവാളയുടെ ഏറ്റവും വലിയ മൊത്ത വിതരണ പ്രദേശമായ മഹാരാഷ്ട്രയിലെ ലസാൽഗോണിൽ 40 ശതമാനത്തോളം വില കൂടാനുളള സാഹചര്യം ഉടലെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് നിരോധനം നീക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയത്. 2023 ഡിസംബർ എട്ടിനാണ് വിലക്കയറ്റം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കയറ്റുമതിക്ക് നിരോധനം കൊണ്ടുവരുന്നത്.

ഉള്ളി കയറ്റുമതി നിരോധനം കേന്ദ്ര സർക്കാർ ഭാഗീകമായി നീക്കി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഉള്ളിയുടെ വില അനിയന്ത്രിതമായി ഉയർന്നതോടെയാണ് കേന്ദ്ര സർക്കാർ 2023 ഡിസംബറിൽ ഉള്ളി കയറ്റുമതി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയത്. ഉള്ളി ഉത്പാദനം പൂർവ സ്ഥിതിയിൽ ആയതോടെയാണ് നിയന്ത്രിത അളവിൽ ബംഗ്ലാദേശ്, ശ്രീലങ്ക, മൗറിഷ്യസ്, ബഹ്റൈന്‍, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ തീരുമാനിച്ചത്.

ഏഷ്യൻ വിപണികളിൽ ഉള്ളിയുടെ വില ഉയരുന്നു

അന്താരാഷ്ട്ര തലത്തില്‍ പ്രധാന ഉള്ളി കയറ്റുമതി രാജ്യമായ ഇന്ത്യ ഡിസംബർ 8നാണ് ഉള്ളി കയറ്റുമതി നിരോധിച്ചത്. ബംഗ്ലാദേശ്, മലേഷ്യ, നേപ്പാൾ, ശ്രീലങ്ക, UAE തുടങ്ങിയവിടങ്ങളില്‍ ഉള്ളിയുടെ വില വർദ്ധിക്കുകയാണ്. ഉള്ളിയുടെ ആഭ്യന്തര ഉൽപ്പാദനം കുറഞ്ഞതാണ് ഇന്ത്യ കയറ്റുമതി നിരോധിക്കാന്‍ കാരണം.

സവാള കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

2024 മാര്‍ച്ച് വരെയാണ് സവാളയുടെ കയറ്റുമതി നിരോധിച്ചത്. വര്‍ഷകാലത്ത് കൃത്യമായ മഴ ലഭിക്കാത്തതിനാല്‍ നാസിക് ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ സവാളയുടെ ഉല്‍പാദനം ഗണ്യമായി കുറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഭക്ഷ്യവിലക്കയറ്റ സാധ്യത കണക്കിലെടുത്താണ് കയറ്റുമതി നിരോധിച്ചത്.

റീട്ടെയിൽ പണപ്പെരുപ്പം ഒക്ടോബർ മാസത്തിൽ 4.87 ശതമാനത്തിലേക്ക് കുറഞ്ഞു

ഉപഭോക്തൃ വില സൂചികയെ (CPI) അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം ഒക്ടോബർ മാസത്തിൽ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.87 ശതമാനത്തിലേക്ക് കുറഞ്ഞു. സവാളയുടെ വിലകയറ്റമാണ് സൂചികയെ പുറകോട്ടടിച്ചത്.