കനത്ത മഴ: മിസോറാമില്‍ ക്വാറി തകര്‍ന്ന് 10 മരണം; നിരവധിപേരെ കാണാതായി
മിസോറാമിലെ ഐസ്വാള്‍ ജില്ലയിലെ മെല്‍ത്തത്തിനും ഹ്ലിമെനിനും ഇടയിലുള്ള പ്രദേശത്താണ് കനത്ത മഴയില്‍ ക്വാറി തകര്‍ന്ന് അപകടമുണ്ടായത്. റെമാല്‍ ചുഴലിക്കാറ്റ് സംസ്ഥാനത്തുടനീളം നാശം വിതച്ചതിന് ശേഷമാണ് അപകടമുണ്ടാകുന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. രാവിലെ 6 മണിയോടെയായിരുന്നു സംഭവമെന്നാണ് പോലീസിന്റെ സ്ഥിരീകരണം.
കഴിഞ്ഞ വര്‍ഷം മിസോറാം സന്ദര്‍ശിച്ചത് 1.96 ലക്ഷത്തിലധികം വിനോദസഞ്ചാരികള്‍
2023ല്‍ മൊത്തം 1,96,880 വിനോദസഞ്ചാരികള്‍ മിസോറാം സന്ദര്‍ശിച്ചു. ഇതില്‍ 1,93,445 പേര്‍ ആഭ്യന്തര സഞ്ചാരികളും 3,435 പേര്‍ വിദേശികളുമാണെന്ന് സംസ്ഥാന ടൂറിസം വകുപ്പ് അറിയിച്ചു. 1,162 സഞ്ചാരികളുമായി മിസോറാം സന്ദര്‍ശിക്കുന്ന വിദേശികളുടെ പട്ടികയില്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്തുളളത്. കുന്നുകള്‍, താഴ്‌വരകള്‍, വെള്ളച്ചാട്ടങ്ങള്‍, പൈതൃക ഗ്രാമങ്ങള്‍, വൈവിധ്യമാര്‍ന്ന സസ്യ-ജന്തു ജാലങ്ങള്‍ എന്നിവയാണ് പ്രധാനമായും മിസോറാമിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
മിസോറാമില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തുടരുന്ന മഴയിലും ഇടിമിന്നലിലും 2500ലധികം വീടുകളും സ്‌കൂളുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും തകര്‍ന്നു. തിങ്കളാഴ്ച്ചയുണ്ടായ ശക്തായ കാറ്റില്‍ മരം കടപുഴകി വീണ് സ്ത്രീ മരിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും നിയമപ്രകാരം ദുരിതബാധിതര്‍ക്ക് അനുവദനീയമായ സഹായം സര്‍ക്കാര്‍ നല്‍കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ പുനരധിവാസ വകുപ്പ് മന്ത്രി കെ. സപ്ദംഗ പറഞ്ഞു.
മിസോറാമിൽ മ്യാൻമര്‍ സൈനിക വിമാനം തകർന്നു വീണ് അപകടം; 6 പേര്‍ക്ക് പരിക്ക്
മിസോറാമിലെ ലെങ്പുയ് ആഭ്യന്തര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം റൺവേയിൽ നിന്നും തെന്നിമാറിയാണ് അപകടമുണ്ടായത്. പെെലറ്റ് ഉള്‍പ്പടെ 14 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ലെങ്പുയ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മിസോറാം പോലീസ് അറിയിച്ചു.
184 മ്യാൻമർ സൈനികരെ മിസോറാമിൽ നിന്ന് തിരിച്ചയച്ചു
ആഭ്യന്തര കലാപത്തെ തുടർന്ന് മിസോറാമിലേക്ക് കുടിയേറിയ 184 മ്യാൻമർ സൈനികരെ മ്യാൻമർ വ്യോമസേന എത്തി തിരികെ കൊണ്ടുപോയി. ശേഷിക്കുന്ന 92 സൈനികരെ ഉടൻ തന്നെ തിരികെ കൊണ്ട് പോകും. മിസോറാമിലേക്ക് പലായനം ചെയ്ത മ്യാൻമർ സൈനികരെ തിരിച്ചയക്കണം എന്ന് കേന്ദ്ര സർക്കാരിനോട് മിസോറം സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
വിഘടനവാദികളുടെ ആക്രമണം; ഒട്ടേറെ മ്യാൻമർ സൈനികർ ഇന്ത്യയിലേക്ക് പലായനം ചെയ്തു
മ്യാൻമറിൽ വിഘടനവാദികൾ സൈനിക ക്യാമ്പ് ആക്രമിച്ചതിനെ തുടർന്ന് ഒട്ടേറെ സൈനികർ മിസോറാമിലേക്ക് കുടിയേറി. മിസോറാം സർക്കാർ മ്യാൻമർ സൈനികരെ തിരിച്ചയക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനെ അറിയിച്ചു.
മിസോറാം മുഖ്യമന്ത്രിയായി ലാൽദുഹോമ അധികാരമേറ്റു
മിസോറാമിന്‍റെ പുതിയ മുഖ്യമന്ത്രിയായി സോറാം പീപ്പിൾസ് മൂവ്മെന്‍റ് നേതാവ് ലാൽദുഹോമ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഹരി ബാബു കമ്പംപാട്ടി സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്കൊപ്പം 11 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു.
ലാൽഡുഹോമ മിസോറാം മുഖ്യമന്ത്രി
ഡിസംബർ എട്ടിന് ലാൽഡുഹോമ മിസോറാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 40 നിയമസഭാ സീറ്റുകളിൽ 27ലും വിജയിച്ചാണ് സൊറാം പീപ്പിൾസ് മൂവ്മെന്റ് അധികാരത്തിലെത്തുന്നത്. ഐപിഎസ് ഓഫീസറായിരുന്നു ലാൽഡുഹോമ.
മിസോറാമിൽ സോറം പീപ്പിൾസ് മൂവ്മെന്‍റ് അധികാരത്തിലേക്ക്