Short Vartha - Malayalam News

കനത്ത മഴ: മിസോറാമില്‍ ക്വാറി തകര്‍ന്ന് 10 മരണം; നിരവധിപേരെ കാണാതായി

മിസോറാമിലെ ഐസ്വാള്‍ ജില്ലയിലെ മെല്‍ത്തത്തിനും ഹ്ലിമെനിനും ഇടയിലുള്ള പ്രദേശത്താണ് കനത്ത മഴയില്‍ ക്വാറി തകര്‍ന്ന് അപകടമുണ്ടായത്. റെമാല്‍ ചുഴലിക്കാറ്റ് സംസ്ഥാനത്തുടനീളം നാശം വിതച്ചതിന് ശേഷമാണ് അപകടമുണ്ടാകുന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. രാവിലെ 6 മണിയോടെയായിരുന്നു സംഭവമെന്നാണ് പോലീസിന്റെ സ്ഥിരീകരണം.