Short Vartha - Malayalam News

കനത്തമഴ, ഇടിമിന്നല്‍; മിസോറാമില്‍ 2500ലധികം വീടുകള്‍ തകര്‍ന്നു

മിസോറാമില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തുടരുന്ന മഴയിലും ഇടിമിന്നലിലും 2500ലധികം വീടുകളും സ്‌കൂളുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും തകര്‍ന്നു. തിങ്കളാഴ്ച്ചയുണ്ടായ ശക്തായ കാറ്റില്‍ മരം കടപുഴകി വീണ് സ്ത്രീ മരിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും നിയമപ്രകാരം ദുരിതബാധിതര്‍ക്ക് അനുവദനീയമായ സഹായം സര്‍ക്കാര്‍ നല്‍കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ പുനരധിവാസ വകുപ്പ് മന്ത്രി കെ. സപ്ദംഗ പറഞ്ഞു.