മഴക്കെടുതി: ഗുജറാത്തിൽ മരണം 36 കടന്നു

ഗുജറാത്തിൽ മഴക്കെടുതി രൂക്ഷം. ദിവസങ്ങളായി തുടരുന്ന മഴക്കെടുതിയിൽ സംസ്ഥാനത്ത് വിവിധ അപകടങ്ങളില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 36 കടന്നു. കനത്ത മഴയില്‍ പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിലായി. ദുരന്ത ബാധിത മേഖലയില്‍ നിന്നുള്ള ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുകയാണ്. അടുത്ത 5 ദിവസം കൂടി ഗുജറാത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽയിരിക്കുന്നത്. മഴ ശക്തമാകുന്ന സഹാചര്യത്തില്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഗുജറാത്തില്‍ കനത്ത മഴ; മരണസംഖ്യ 28 ആയി

ഗുജറാത്തില്‍ കനത്തമഴ തുടരുന്നു. മഴക്കെടുതിയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് 28 പേര്‍ മരണപ്പെട്ടു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്ന് 18,000ത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് കാലാവസ്ഥാ വകുപ്പ് ഗുജറാത്തിലെ 11 ജില്ലകളില്‍ റെഡ് അലര്‍ട്ടും 22 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും കേന്ദ്രത്തിന്റെ പിന്തുണ ഉറപ്പ് നല്‍കുകയും ചെയ്തു.

കനത്തമഴ, വെള്ളപ്പൊക്കം; ഗുജറാത്തില്‍ 15 മരണം

ഗുജറാത്തില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 15 പേര്‍ മരണപ്പെടുകയും 23,000ത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 14 NDRF സംഘങ്ങളും 22 SDRF സംഘങ്ങളും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. കരകവിഞ്ഞൊഴുകുന്ന നദികളിലും കായലുകളിലും ആരും ഇറങ്ങരുതെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗുജറാത്തിലെ മഴക്കെടുതി സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി സംസാരിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ തേടുകയും ചെയ്തിട്ടുണ്ട്.

ഗുജറാത്തില്‍ കനത്ത മഴ; ആളുകളെ മാറ്റിപാര്‍പ്പിക്കുന്നു

ദക്ഷിണ ഗുജറാത്തിലെ വല്‍സാദ്, താപി, നവസാരി, സൂറത്ത്, നര്‍മദ, പഞ്ച്മഹല്‍ ജില്ലകളില്‍ മഴക്കെടുതി അതിരൂക്ഷമാണ്. സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കുകയാണെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ വ്യക്തമാക്കി. ഇന്ന് മാത്രമായി രാവിലെ 6 മുതല്‍ 8 വരെ നര്‍മ്മദ ജില്ലയിലെ സാഗബറ താലൂക്കില്‍ 64 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.

ചാന്ദിപുര വൈറസ് ബാധ: ചികിത്സ തേടി എത്തുന്നവരുടെ എണ്ണം വർധിക്കുന്നു

ഗുജറാത്തിൽ ചാന്ദിപുര വൈറസ് രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം വർധിക്കുന്നു. ഇന്ന് ഉച്ചവരെയുള്ള കണക്ക് പ്രകാരം 117 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരില്‍ കൂടുതലും 8നും 16നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്. ഇതുവരെ 38 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

ചാന്ദിപുര വൈറസ്: രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു

ഗുജറാത്തില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി ഉയര്‍ന്നു. 50 ഓളം ചാന്ദിപുര വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഗുജറാത്ത് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേല്‍ പറഞ്ഞു. 12 ജില്ലകളില്‍ നിലവില്‍ രോഗബാധയുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഏഴ് കേസുകള്‍ ലാബ് പരിശോധനയ്ക്കായി പൂനൈയിലേക്ക് അയച്ചിട്ടുണ്ട്. പൂനൈയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വൈറസ് ബാധിച്ച ഒരു കുട്ടിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ സമാന രോഗലക്ഷണങ്ങളോടെ മരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

ഗുജറാത്തില്‍ ക്ലാസ് റൂമിന്റെ ഭിത്തി തകര്‍ന്നുവീണ് വിദ്യാര്‍ത്ഥിയ്ക്ക് പരിക്ക്

ഗുജറാത്തിലെ വഡോദരയിലെ ശ്രീ നാരായണ്‍ ഗുരുകുല സ്‌കൂളിന്റെ ഭിത്തിയാണ് തകര്‍ന്ന് വീണത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ ഉച്ചഭക്ഷണ ഇടവേളയ്ക്കിടെയായിരുന്നു സംഭവം. അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. മറ്റ് വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രൂപാല്‍ ഷാ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ സൈക്കിള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തേക്കാണ് ഭിത്തി ഇടിഞ്ഞ് വീണതെന്നും 12 ഓളം സൈക്കിള്‍ പുറത്തെടുത്തെന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ വിനോദ് മൊഹിതെ പറഞ്ഞു.

ഗുജറാത്തിലെ ചാന്ദിപുര വൈറസ്; മരിച്ച കുട്ടികളുടെ എണ്ണം 15 ആയി

വൈറസ് ബാധയെ തുടര്‍ന്ന് രോഗലക്ഷണങ്ങളോടെ മരിച്ച കുട്ടികളുടെ എണ്ണം 15 ആയി ഉയര്‍ന്നെന്നും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെന്നും അധികതര്‍ അറിയിച്ചു. ഇതുവരെ 29 പേരിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. സംസ്ഥാനത്തെ 12 ജില്ലകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. കൂടുതലാളുകളില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. Read More

ഗുജറാത്തില്‍ ചാന്തിപുര വൈറസ്; മരിച്ചവരുടെ എണ്ണം എട്ടായി

വൈറസ് ബാധയേറ്റ് ആറ് കുട്ടികളുള്‍പ്പടെ എട്ട് പേര്‍ മരിച്ചതായി ഗുജറാത്ത് ആരോഗ്യ വകുപ്പ് അറിയിച്ചു. 15 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. സംസ്ഥാനത്ത് ആകെ രോഗബാധിതരായ കുട്ടികളുടെ എണ്ണം 12 ആയി. മെഡിക്കല്‍ സംഘങ്ങള്‍ 24 മണിക്കൂറും കുട്ടികളുടെ അവസ്ഥ നിരീക്ഷിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. വൈറല്‍ പനിക്ക് സമാനമായ ലക്ഷണങ്ങള്‍ കാണിക്കുന്ന വൈറസ് ബാധ തലച്ചോറിനെയാണ് ബാധിക്കുക. വൈറസിനെ കുറിച്ച് പഠിക്കാന്‍ ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയമിച്ചു.

ഗുജറാത്തില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യുന്നവരുടെ എണ്ണം ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്

2022ല്‍ ഗുജറാത്തില്‍ നിന്നുളള 241 പേര്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഒഴിവാക്കിയപ്പോള്‍ 2023ല്‍ അത് 485 ആയി വര്‍ധിച്ചു. 2024 മെയ് വരെ മാത്രം 244 പേര്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഒഴിവാക്കി. USA, UK, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ സ്ഥിരതാമസമാക്കിയ, ശരാശരി 30-45 വയസ് വരെ പ്രായമുളള ഗുജറാത്തികളാണ് ഇന്ത്യന്‍ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യുന്നത്. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ നിലവില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് ഗുജറാത്ത്. ഡല്‍ഹിയും പഞ്ചാബുമാണ് ആദ്യ സ്ഥാനങ്ങളിലുളളത്.