ഇന്ന് സ്വര്‍ണത്തിന് 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ സ്വര്‍ണത്തിന്റെ വില 7100 രൂപയാണ്. ഒരാഴ്ചയ്ക്കിടെ ഏകദേശം 2200 രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. 25 ദിവസത്തിനിടെ ഏകദേശം 3500 രൂപയാണ് വര്‍ധിച്ചത്.
തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ കുറവ്
സംസ്ഥാനത്ത് മൂന്ന് ദിവസത്തിനിടെ സ്വര്‍ണത്തിന് 440 രൂപയാണ് കുറഞ്ഞത്. ഇന്ന് 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,600 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6825 രൂപയാണ് വിപണി വില. 11 ദിവസത്തിനിടെ ഏകദേശം 1700 രൂപ വര്‍ധിച്ച് 55,000 രൂപ കടന്ന് മുന്നേറിയ സ്വര്‍ണവില സെപ്റ്റംബര്‍ 17 മുതലാണ് ഇടിയാന്‍ തുടങ്ങിയത്.
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു
ഇന്ന് 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,800 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 6850 രൂപയുമായി. സെപ്റ്റംബര്‍ 16ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 55040 രൂപ രേഖപ്പെടുത്തിയിരുന്നു. അന്ന് ഒറ്റയടിക്ക് ആയിരം രൂപയോളമാണ് വര്‍ധിച്ചത്. ഇങ്ങനെ വില വര്‍ധിച്ചുകൊണ്ടിരുന്ന സ്വര്‍ണത്തിന്റെ വില കഴിഞ്ഞ ദിവസം മുതലാണ് നേരിയ തോതില്‍ കുറയാന്‍ തുടങ്ങിയത്.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
തുടര്‍ച്ചയായി ഉയര്‍ന്നു കൊണ്ടിരുന്ന സ്വര്‍ണവിലയിലാണ് ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന് 120യാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 54,920 രൂപയാണ്. ഇന്ന് ഗ്രാമിന് 15 രൂപ കൂറഞ്ഞ് 6865 രൂപയായി. കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് 1400 രൂപയോളം രൂപ വര്‍ധിച്ചിരുന്നു. സ്വര്‍ണവിലയില്‍ വലിയ ഉയര്‍ച്ച താഴ്ച്ചകള്‍ രേഖപ്പെടുത്തിയ ഒരു മാസമാണ് കടന്നുപോയത്.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്
ഇന്ന് പവന് 80 രൂപ കുറഞ്ഞ് 53,640 രൂപയായി. 6705 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്നലെ 280 രൂപ വര്‍ധിച്ചിരുന്നു. അതിന് പിന്നാലെയാണ് നേരിയ കുറവ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 7നാണ് ഇതിന് മുമ്പ് അവസാനം സ്വര്‍ണവില കുറഞ്ഞിരുന്നത്. കഴിഞ്ഞ മാസം സ്വര്‍ണവില കൂടിയും കുറഞ്ഞു നില്‍ക്കുകയായിരുന്നു.
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6680 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 53440 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സ്വര്‍ണവില ഒറ്റയടിക്ക് 400 രൂപ കൂടി 53,760 എന്ന ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയിരുന്നു. ഓണം, വിവാഹ സീസണായതിനാല്‍ വില കുറയുന്നത് സ്വര്‍ണ വിപണിയ്ക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തുന്നത്.
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ്ണവില കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 53,560 രൂപയും ഗ്രാമിന് 6,695 രൂപയുമായി വില. ഓഗസ്റ്റ് ഏഴിന് 50,800 രൂപയിലെത്തി സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരുന്നു.
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു
പവന് ഇന്ന് 160 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 53,280 രൂപയാണ് വിപണി വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 6660 രൂപയായി. രണ്ട് ദിവസത്തിനിടെ 400 രൂപയാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയിലെത്തിയിരുന്ന സ്വര്‍ണവിലയില്‍ ഇടിവുണ്ടായത് കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെയാണ്. 4500 രൂപയോളം കുറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് സ്വര്‍ണവില തിരിച്ചുകയറുകയും ചെയ്തു.
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 53,440 രൂപയായി വില. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 6,680 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ പവന് 400 രൂപയുടെ വർധനവുണ്ടായി ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം നടന്നത്.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്
ഇന്ന് പവന് 80 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 52,500 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 52,520 രൂപയാണ്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6565 രൂപയായി. കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായിരുന്നു. കഴിഞ്ഞ മാസം 17ന് 55,000 രൂപയിലെത്തിയ സ്വര്‍ണവില ബജറ്റിന് പിന്നാലെ താഴുകയായിരുന്നു. 4500 രൂപയോളം വില ഇടിവ് സംഭവിച്ചിരുന്നു.