ഫ്രാന്‍സിലെ ഹൈ സ്പീഡ് റെയില്‍ ശൃംഖലക്ക് നേരെ ആക്രമണം

ഒളിമ്പിക്‌സ് ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഫ്രാന്‍സിലെ അതിവേഗ റെയില്‍ ശൃംഖലക്ക് നേരെ ആക്രമണം. തീവെപ്പടക്കമുള്ള അക്രമസംഭവങ്ങള്‍ നടന്നതായും ഗതാഗത സംവിധാനത്തെ തടസപ്പെടുത്തിയതായും ട്രെയിന്‍ ഓപ്പറേറ്റര്‍ SNCF അറിയിച്ചു. ട്രെയിന്‍ ഗതാഗതത്തെ അട്ടിമറിക്കാനുളള ശ്രമമാണിതെന്നും അക്രമണത്തിന് പിന്നാലെ നിരവധി റൂട്ടുകള്‍ റദ്ദാക്കേണ്ടിവരുമെന്നും SNCF പറഞ്ഞു. 7500 ഓളം മത്സരാര്‍ത്ഥികളും മൂന്ന് ലക്ഷത്തോളം കാണികളും വിഐപികളും പങ്കെടുക്കുന്ന പാരീസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങ് ആരംഭിക്കാനിരിക്കെയുണ്ടായ ആക്രമണത്തെ ഏറെ ഗൗരവത്തോടെയാണ് ഫ്രഞ്ച് സര്‍ക്കാര്‍ വീക്ഷിക്കുന്നത്.

യൂറോ കപ്പ് സെമി ഇന്ന്; സ്പെയിനും ഫ്രാന്‍സും നേര്‍ക്കുനേര്‍

യൂറോകപ്പ് ഫുട്ബോള്‍ ഫൈനല്‍ ലക്ഷ്യവുമായി സ്‌പെയിനും ഫ്രാന്‍സും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ഇന്ത്യന്‍സമയം രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. ക്വാര്‍ട്ടറില്‍ ജര്‍മനിയെ വീഴ്ത്തി സ്‌പെയിന്‍ സെമിയിലെത്തിയപ്പോള്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനെ മറികടന്നാണ് ഫ്രാന്‍സ് സെമിയിലെത്തിയത്. സ്‌പെയിന്‍ നാലാം കിരീടവും ഫ്രാന്‍സ് മൂന്നാം കീരീടവും ലക്ഷ്യമിട്ടാണ് ഇന്ന് കളത്തിലിറങ്ങുന്നത്.

ഫ്രാന്‍സ് തിരഞ്ഞെടുപ്പ്: ഇടതുസഖ്യത്തിന് അപ്രതീക്ഷിത മുന്നേറ്റം

ഫ്രാന്‍സിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതു സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ടാണ്(NPF) ആണ് മുന്നിട്ട് നില്‍ക്കുന്നത്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മിതവാദി സഖ്യം രണ്ടാം സ്ഥാനത്താണുള്ളത്. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ മുന്നിട്ട് നിന്ന തീവ്രവലതുപക്ഷമായ നാഷണല്‍ റാലി മൂന്നാം സ്ഥാനത്തേക്ക് പോവുകയും ചെയ്തു. ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടാന്‍ സാധ്യതയില്ലാത്തതിനാല്‍ ഇടതു സഖ്യം മിതവാദി സഖ്യവുമായി പചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനാണ് സാധ്യത.

യൂറോ കപ്പ്; പോര്‍ച്ചുഗല്‍ പുറത്ത്, ഫ്രാന്‍സ് സെമി ഫൈനലില്‍

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് യൂറോ കപ്പ് സെമിയില്‍ എത്തിയത്. നിശ്ചിത സമയവും അധിക സമയും കഴിഞ്ഞപ്പോഴും മത്സരം ഗോള്‍രഹിത സമനിലയിലായിരുന്നു. ഇതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഫ്രാന്‍സിനുവേണ്ടി കിക്കെടുത്ത ഉസ്മാന്‍ ഡംബേല, യൂസഫ് ഫൊഫാന, ജൂള്‍സ് കൂണ്ടെ എന്നിവര്‍ ലക്ഷ്യം കണ്ടു. പോര്‍ച്ചുഗലിന് വേണ്ടി കിക്കെടുത്ത ക്രിസ്റ്റിയാനോ, ബെര്‍ണാണ്ടോ സില്‍വ എന്നിവരും സ്‌കോര്‍ ചെയ്‌തെങ്കിലും ജാവോ ഫെലിക്സിന് പിഴച്ചു. സെമി ഫൈനലില്‍ ഫ്രാന്‍സ്, സ്പെയ്നിനെ നേരിടും.

യൂറോ കപ്പ്: ബെല്‍ജിയത്തെ തകര്‍ത്ത് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

ബെല്‍ജിയത്തെ ഒറ്റ ഗോളിന് വീഴ്ത്തിയാണ് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. അന്റോയിന്‍ ഗ്രിസ്മാന്‍, എംബാപ്പെ, മാര്‍ക്കസ് തുറാം എന്നിവര്‍ ഗോളിനായി നിരന്തരം മുന്നേറ്റം നടത്തിയപ്പോള്‍ ബെല്‍ജിയം പ്രതിരോധം തീര്‍ത്തു. ജാന്‍ വെര്‍ട്ടോഗന്റെ സെല്‍ഫ് ഗോളാണ് ബെല്‍ജിയത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തത്. 85ാം മിനിറ്റിലാണ് ഫ്രാന്‍സിന്റെ ഗോള്‍ വരുന്നത്. കോളോ മുവാനിയായിരുന്നു ആ വിജയ ഗോളിന് പിന്നില്‍.

യൂറോ കപ്പ്: ഫ്രാന്‍സ്‌-നെതര്‍ലന്റ്‌സ് പോരാട്ടം ഗോള്‍രഹിത സമനിലയില്‍

ഇത്തവണത്തെ യൂറോ കപ്പിലെ ആദ്യ ഗോള്‍രഹിത മത്സരമാണിത്. കളി തുടങ്ങി കുറച്ച് സമയത്തിനുള്ളില്‍ തന്നെ നെതര്‍ലന്റസ് ഗോളനടുത്തെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഡച്ച് ടീമിന്റെ സാവി സിമോണ്‍സ് നല്‍കിയ ത്രൂബോള്‍ സ്വീകരിച്ച ജെറെമി ഫ്രിംപോങ്ങിന്റെ ഷോട്ട് ഫ്രഞ്ച് ഗോളി മൈഗ്‌നന്‍ രക്ഷപ്പെടുത്തുകയായിരുന്നു. സമനിലയോടെ രണ്ട് കളികളില്‍ നിന്ന് നാല് പോയിന്റുമായി ഫ്രാന്‍സാണ് ഒന്നാം സ്ഥാനത്ത്. നാല് പോയിന്റുമായി നെതര്‍ലന്റ്‌സ് രണ്ടാം സ്ഥാനത്തുണ്ട്.

യൂറോ കപ്പ്; ഫ്രാന്‍സ് രക്ഷപ്പെട്ടത് ഓസ്ട്രിയയുടെ സെല്‍ഫ് ഗോളില്‍

മുപ്പത്തിയെട്ടാം മിനിറ്റില്‍ ഓസ്ട്രിയന്‍ താരം മാക്‌സ്മിലിയാന്‍ വെബെര്‍ അടിച്ച ഓണ്‍ഗോളിലൂടെയാണ് ഫ്രാന്‍സ് വിജയിച്ചത്. പെനാല്‍റ്റി ബോക്‌സില്‍ എംബാപ്പെയ്ക്ക് നേരെ എത്തിയ ക്രോസ് ഹെഡ് ചെയ്ത് അകറ്റാനുള്ള ശ്രമത്തിനിടെയാണ് മാക്‌സ്മിലിയാന്‍ ഹെഡ് ചെയ്ത പന്ത് സ്വന്തം വലയിലെത്തിയത്. അവസാന മിനിറ്റുകളില്‍ സമനില ഗോളിനായുള്ള ഓസ്ട്രിയയുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല. ഓസ്ട്രിയന്‍ താരം കെവിന്‍ ഡാന്‍സോയുമായി കൂട്ടിയിടിച്ച് എംബാപ്പേയ്ക്ക് പരിക്കേറ്റത് ഫ്രാന്‍സിന് തിരിച്ചടിയായി. അടുത്ത മത്സരത്തില്‍ എംബാപ്പെക്ക് കളിക്കാനാകുമോ എന്ന് ഉറപ്പില്ല.

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്

പാര്‍ലമെന്റിന്റെ ഇരുസഭകളും ചേര്‍ന്ന് നടത്തിയ വോട്ടെടുപ്പില്‍ 72നെതിരെ 780 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ഇതിന് പിന്നാലെ എന്റെ ശരീരം എന്റെ തീരുമാനം എന്ന മുദ്രാവാക്യമുയര്‍ത്തി നിരവധിപേര്‍ ഈഫല്‍ ടവറിലെത്തി ആഹ്ലാദം പ്രകടിപ്പിച്ചു. 1974മുതല്‍ ഫ്രാന്‍സില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാണ്. 80% ഫ്രഞ്ച് ജനതയും ഗര്‍ഭച്ഛിദ്രം നിയമാനുസൃതമാണെന്ന വസ്തുതയെ പിന്തുണയ്ക്കുന്നതായാണ് സര്‍വേകള്‍ കാണിക്കുന്നത്.

ഭക്ഷണം കാത്തുനിന്നവരെ ഇസ്രായേല്‍ കൂട്ടക്കൊല ചെയ്തതിനെതിരെ കടുത്ത വിമര്‍ശനവുമായി ഫ്രഞ്ച് പ്രസിഡന്റ്

ഗസയില്‍ ഇസ്രായേലി സൈനികര്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തിയ അതിക്രമത്തില്‍ കടുത്ത രോഷം രേഖപ്പെടുത്തുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഈ കൂട്ടക്കൊലയെ ശക്തമായി അപലപിക്കുന്നുവെന്നും ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സ്വതന്ത്ര അന്വേഷണത്തിനുള്ള UNന്റെ ആഹ്വാനത്തെ ഫ്രാന്‍സ് പിന്തുണയ്ക്കുന്നതായി ഫ്രാന്‍സ് വിദേശകാര്യ മന്ത്രി സ്റ്റെഫാന്‍ സെജോര്‍ണ്‍ പറഞ്ഞു.

ഗസയിലെ ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച് ഖത്തറും ഫ്രാന്‍സും; 200 ദശലക്ഷം ഡോളറിന്റെ മാനുഷിക സഹായമെത്തിക്കും

ഗസയിലെ അടിയന്തര വെടിനിര്‍ത്തലിനും ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാനുഷിക സഹായമെത്തിക്കാന്‍ ഗസയുടെ വടക്കന്‍ അതിര്‍ത്തികള്‍ ഉള്‍പ്പെടെ എല്ലാ ക്രോസിങ്ങുകളും തുറക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.