Short Vartha - Malayalam News

യൂറോ കപ്പ്: ഫ്രാന്‍സ്‌-നെതര്‍ലന്റ്‌സ് പോരാട്ടം ഗോള്‍രഹിത സമനിലയില്‍

ഇത്തവണത്തെ യൂറോ കപ്പിലെ ആദ്യ ഗോള്‍രഹിത മത്സരമാണിത്. കളി തുടങ്ങി കുറച്ച് സമയത്തിനുള്ളില്‍ തന്നെ നെതര്‍ലന്റസ് ഗോളനടുത്തെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഡച്ച് ടീമിന്റെ സാവി സിമോണ്‍സ് നല്‍കിയ ത്രൂബോള്‍ സ്വീകരിച്ച ജെറെമി ഫ്രിംപോങ്ങിന്റെ ഷോട്ട് ഫ്രഞ്ച് ഗോളി മൈഗ്‌നന്‍ രക്ഷപ്പെടുത്തുകയായിരുന്നു. സമനിലയോടെ രണ്ട് കളികളില്‍ നിന്ന് നാല് പോയിന്റുമായി ഫ്രാന്‍സാണ് ഒന്നാം സ്ഥാനത്ത്. നാല് പോയിന്റുമായി നെതര്‍ലന്റ്‌സ് രണ്ടാം സ്ഥാനത്തുണ്ട്.