UN സുരക്ഷാസമിതിയിൽ സ്ഥിരാംത്വത്തിനുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് ഫ്രഞ്ച് പ്രസിഡന്റ്

ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതിയിൽ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പിന്തുണച്ചു. സുരക്ഷാ സമിതിയെ കൂടുതൽ കാര്യക്ഷമം ആക്കുന്നതിന് കൂടുതൽ രാജ്യങ്ങളുടെ പ്രാതിനിധ്യം ആവശ്യമാണ് അതുകൊണ്ട് സുരക്ഷാ സമിതി വിപുലീകരിക്കുന്നതിന് ഫ്രാൻസ് അനുകൂലമാണെന്ന് UN ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഇന്ത്യക്ക് പുറമേ ജർമ്മനി, ജപ്പാൻ, ബ്രസീൽ എന്നീ രാജ്യങ്ങൾക്കും സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വം നൽകണമെന്നും ഇമ്മാനുവൽ മാക്രോൺ ആവശ്യപ്പെട്ടു.

ഭക്ഷണം കാത്തുനിന്നവരെ ഇസ്രായേല്‍ കൂട്ടക്കൊല ചെയ്തതിനെതിരെ കടുത്ത വിമര്‍ശനവുമായി ഫ്രഞ്ച് പ്രസിഡന്റ്

ഗസയില്‍ ഇസ്രായേലി സൈനികര്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തിയ അതിക്രമത്തില്‍ കടുത്ത രോഷം രേഖപ്പെടുത്തുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഈ കൂട്ടക്കൊലയെ ശക്തമായി അപലപിക്കുന്നുവെന്നും ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സ്വതന്ത്ര അന്വേഷണത്തിനുള്ള UNന്റെ ആഹ്വാനത്തെ ഫ്രാന്‍സ് പിന്തുണയ്ക്കുന്നതായി ഫ്രാന്‍സ് വിദേശകാര്യ മന്ത്രി സ്റ്റെഫാന്‍ സെജോര്‍ണ്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റും റോഡ് ഷോ നടത്തി

ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ എത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ ജയ്‌പ്പൂരിൽ റോഡ് ഷോ നടത്തി. ഇത് മൂന്നാം തവണയാണ് മാക്രോൺ ഇന്ത്യ സന്ദർശിക്കുന്നത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യയിലെത്തി

റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യയിലെത്തി. രാജസ്ഥാനിലെ ജയ്പൂരിൽ എത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചേർന്ന് സ്വീകരിച്ചു. രാജസ്ഥാനിലെ ആമ്പർ ഫോർട്ടും ജന്തർ മന്തറും സന്ദർശിച്ച ശേഷം മാക്രോൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജയ്‌പൂരിൽ റോഡ് ഷോ നടത്തും.

റിപ്പബ്ലിക് ദിനാഘോഷം; മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്നെത്തും

രണ്ട് ദിവസത്തെ സന്ദർശനത്തിനായെത്തുന്ന മാക്രോൺ രാജസ്ഥാനിലെ ജയ്പൂരിലാണ് ആദ്യം എത്തുന്നത്. തുടർന്ന് ജന്തർമന്ദറിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തുകയും സംഗനേരി ഗേറ്റിലേക്ക് സംയുക്ത റോഡ് ഷോ നടത്തുകയും ചെയ്യും. നാളെ ഡൽഹിയിലെ കർത്തവ്യ പാതയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായും മാക്രോൺ പങ്കെടുക്കും.