പാരിസ് പാരാലിമ്പിക്സില്‍ വീണ്ടും സ്വര്‍ണ നേട്ടവുമായി ഇന്ത്യ. പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ നിതേഷ് കുമാര്‍ സ്വര്‍ണ മെഡല്‍ നേടി. പാരാലിമ്പിക്സ് ബാഡ്മിന്റണില്‍ ഇതാദ്യമായാണ് ഇന്ത്യ സ്വര്‍ണം നേടുന്നത്. നേരത്തെ ഡിസ്‌കസ് ത്രോ താരം യോഗേഷ് കത്തൂനിയ ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ സ്വന്തമാക്കിയിരുന്നു. ടോക്യോയിലും യോഗേഷ് വെള്ളി നേടിയിരുന്നു.
ജപ്പാന്റെ മുന്‍ ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ കെന്റോ മൊമോട്ട വിരമിക്കല്‍ പ്രഖ്യാപിച്ചു
2018, 2019 വര്‍ഷങ്ങളിലെ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുളള കെന്റോ 2019 ല്‍ മാത്രം 11 ടൂര്‍ണമെന്റുകളിലാണ് ജയം കൈപ്പിടില്‍ ഒതുക്കിയത്. 2020 ജനുവരി 13 ന് മലേഷ്യന്‍ മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റ് ജയിച്ച ശേഷം ക്വലാലംപുര്‍ വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ മൊമോട്ട സഞ്ചരിച്ചിരുന്ന വാന്‍ അപകടത്തില്‍പ്പെട്ട് താരത്തിന് ഗുരുതര പരിക്കേറ്റിരുന്നു. ചൈനയിലെ ചെങ്ഡുവില്‍ ഏപ്രില്‍ 27 മുതല്‍ നടക്കുന്ന തോമസ് ആന്‍ഡ് യൂബര്‍ കപ്പിന് ശേഷം വിരമിക്കുമെന്ന് കെന്റോ മൊമോട്ട പറഞ്ഞു.
ബാഡ്മിന്റൺ ഏഷ്യൻ ചാമ്പ്യൻഷിപ്പ്; ഇന്ത്യൻ വനിതകൾ ഫൈനലിൽ
സെമിഫൈനലിൽ ജപ്പാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ ചരിത്രത്തിൽ ആദ്യമായി ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തുന്നത്. രണ്ടിനെതിരെ മൂന്ന് ഗെയിമുകൾക്കാണ് ഇന്ത്യയുടെ വിജയം. ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം, അഷ്മിത ചലിഹ, അൻമോൽ ഖർബ് എന്നിവരാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഫൈനലിൽ ഇന്ത്യ തായ്‌ലൻഡിനെ നേരിടും.
മലേഷ്യന്‍ ഓപ്പണ്‍ ഫൈനലില്‍ ചിരാഗ് ഷെട്ടി സഖ്യം പൊരുതി തോറ്റു
പുരുഷ ഡബിള്‍സ് ജോഡികളായ സാത്വിക്‌സായ്‌രാജ് - ചിരാഗ് ഷെട്ടി സഖ്യം ലോക ഒന്നാം നമ്പര്‍ സഖ്യമായ ചൈനയുടെ ലിയാങ് വെയ് കെങ് - വാങ് ചാങ് കൂട്ടുകെട്ടിനെയാണ് നേരിട്ടത്. ആദ്യഗെയിം 21-9 എന്ന സ്‌കോറില്‍ ചിരാഗ് സഖ്യം നേടിയെങ്കിലും ചൈനീസ് ജോഡി 21-18, 21-17 എന്ന സ്‌കോറിന് തുടര്‍ന്നുളള രണ്ട് ഗെയിമുകളും സ്വന്തമാക്കി ചാമ്പ്യന്‍ഷിപ്പ് നേടി.