KSRTC പെൻഷൻ കുടിശ്ശിക രണ്ടാഴ്ചയ്ക്കുള്ളിൽ നൽകും: സർക്കാർ ഹൈക്കോടതിയിൽ

പെൻഷൻ മുടങ്ങിയതിനെ തുടർന്ന് മുൻ KSRTC ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി. മൂന്ന് മാസത്തെ പെൻഷൻ തുകയാണ് നൽകാനുള്ളത്. സഹകരണ സംഘത്തിൽ നിന്നുള്ള കണ്‍സോര്‍ഷ്യം വഴിയാകും പെൻഷനുള്ള തുക കണ്ടെത്തുക.