വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങയ്ക്കടുത്തുള്ള കാക്കപ്പാടം, ബന്ദിപ്പൂര്‍, മുതുമല വനമേഖലകളാണ് കഴുകന്മാരുടെ റെസ്റ്റോറന്റായി മാറിയിരിക്കുന്നത്. വാഹനാപകടത്തിലോ അല്ലാതെയോ ചാവുന്ന മൃഗങ്ങളെയാണ് ഈ സ്ഥലങ്ങളില്‍ കൊണ്ടിടുക. അവ കഴുകന്മാര് ഭക്ഷണമാക്കി മാറ്റും. അടുത്തിടെ മാനന്തവാടിയില്‍ നിന്ന് പിടികൂടി ചരിഞ്ഞ തണ്ണീര്‍ക്കൊമ്പനെന്ന കാട്ടാനയെയും കഴുകന്മാര്ക്കിട്ടു കൊടുത്തിരുന്നു.
2024 അവസാനത്തോടെ പത്തുലക്ഷത്തോളം കാക്കകളെ കൊന്നൊടുക്കാന്‍ ഒരുങ്ങി കെനിയ
ഇന്ത്യന്‍ കാക്കകള്‍ കെനിയയിലെ തനത് ജന്തുജാലങ്ങള്‍ക്ക് കടുത്ത അതിജീവന പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് കെനിയന്‍ സര്‍ക്കാര്‍ പറയുന്നത്. കെനിയയില്‍ തീരപ്രദേശങ്ങളിലാണ് കാക്കകള്‍ കൂടുതല്‍ കാണപ്പെടുന്നത്. ഇത് പ്രാദേശിക പക്ഷിവര്‍ഗങ്ങള്‍ക്കും തീരപ്രദേശത്തെ ടൂറിസത്തിനും കൃഷിക്കും വെല്ലുവിളിയാകുകയാണ്. ഇതോടെയാണ് കെനിയന്‍ സര്‍ക്കാര്‍ കാക്കകളെ കൊന്നൊടുക്കാന്‍ തീരുമാനിച്ചത്.
കോഴിക്കോട്ടെ വിവിധ തണ്ണീര്‍ത്തടങ്ങളില്‍ കണ്ടെത്തിയത് 135 ഇനം പക്ഷികളെ
ഏഷ്യന്‍ നീര്‍പ്പക്ഷി കണക്കെടുപ്പിന്റെ ഭാഗമായാണ് ജില്ലയിലെ വിവിധ തണ്ണീര്‍ത്തടങ്ങളില്‍ കണക്കെടുപ്പ് നടത്തിയത്. കണ്ടെത്തിയ പക്ഷികളില്‍ 36 ഇനങ്ങള്‍ ദേശാടകരാണ്. മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി, കോഴിക്കോട് ബേഡേഴ്സ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു കണക്കെടുപ്പ്. കടലുണ്ടി, ചെരണ്ടത്തൂര്‍, കോരപ്പുഴ അഴിമുഖം, സരോവരം ബയോപാര്‍ക്ക്, മാവൂര്‍, അയഞ്ചേരി എന്നിവിടങ്ങളിലാണ് കണക്കെടുപ്പ് നടന്നത്.
കാപ്പാട് തീരത്ത് ഹനുമാന്‍മണല്‍ക്കോഴിയെ കണ്ടെത്തി
ശ്രീലങ്കയിലും തെക്കേ ഇന്ത്യയിലെ ചിലയിടങ്ങളിലും മാത്രം കാണുന്ന ഹനുമാന് പ്ലോവറിനെയാണ് കേരളത്തില്‍ കണ്ടെത്തിയത്. പക്ഷിഗവേഷകനും പേരാമ്പ്ര സില്‍വര്‍ കോളേജിലെ ജന്തുശാസ്ത്ര അധ്യാപകനുമായ ഡോ.അബ്ദുളള പാലേരിയാണ് പക്ഷിയുടെ ഫോട്ടോ എടുത്തത്. ചറാര്ഡ്റിയസ് സീബോമി എന്നാണ് ഈ പക്ഷിയുടെ ശാസ്ത്രനാമം.
ഗുരുതര വംശനാശഭീഷണി നേരിട്ടിരുന്ന കഴുകന്മാരുടെ എണ്ണം കൂടുന്നു
കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലായി നടത്തിയ കഴുകന്മാരുടെ കണക്കെടുപ്പിലാണ് എണ്ണത്തിൽ വർധനവുണ്ടായതായി കണ്ടെത്തിയത്. ലോങ് ബില്‍ഡ് വള്‍ച്ചര്‍, റെഡ് ഹെഡഡ് വള്‍ച്ചര്‍, ഈജിപ്ഷ്യന്‍ വള്‍ച്ചര്‍, ഹിമാലയന്‍ വള്‍ച്ചര്‍ എന്നീ ഇനങ്ങളെയാണ് സര്‍വേയ്ക്കിടെ കണ്ടെത്തിയത്. കേരളത്തിൽ മുതുമലയിലാണ് ഏറ്റവുമധികം കഴുകന്മാര് വാസമുറപ്പിച്ചിരിക്കുന്നത്.
കാസർകോട് 4 പുതിയ പക്ഷികളെ കണ്ടെത്തി
ബ്രൗൺ നോഡി, ഈജിപ്ഷ്യൻ വൾച്ചർ, ഗ്രേറ്റ് നോട്ട്, യൂറേഷ്യൻ വീജിയൻ എന്നീ പക്ഷികളെയാണ് പുതിയതായി കണ്ടെത്തിയത്. 396 പക്ഷിയിനങ്ങളെയാണ് ജില്ലയിലാകെ കണ്ടെത്തിയിട്ടുളളത്. കാസർകോട് ബേഡേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ജില്ലയിലെ പക്ഷി നിരീക്ഷണങ്ങള്‍ നടക്കുന്നത്.
മലപ്പുറം കടലുണ്ടി പക്ഷിസങ്കേതത്തിലേക്ക് പക്ഷികളുടെ വരവ് കുറയുന്നു
പക്ഷികൾക്കുവേണ്ട തീറ്റ ലഭിക്കുന്ന ചെളിത്തിട്ടകളിൽ വൻതോതിൽ മണലടിയുന്നുണ്ട്. 20 ഏക്കറോളം പരന്നുകിടന്ന ചെളിത്തിട്ടകൾ ഇപ്പോൾ നാലോ അഞ്ചോ ഏക്കർ മാത്രമായി ചുരുങ്ങി. നൂറിലേറെ ഇനങ്ങളിലായി ആയിരക്കണക്കിനു പക്ഷികളാണ് മുമ്പ് ഇവിടെ എത്താറുണ്ടായിരുന്നത്.