ഇമേജ് ജനറേഷന്‍ ഫീച്ചറുമായി ഗൂഗിളിന്റെ AI ചാറ്റ്‌ബോട്ടോയ ബാര്‍ഡ്

നിര്‍ദേശങ്ങള്‍ നല്‍കുന്നത് അനുസരിച്ച് ചിത്രങ്ങള്‍ തയ്യാറാക്കുന്ന ഫീച്ചറാണ് ഗൂഗിളിന്റെ AI ചാറ്റ്‌ബോട്ടായ ബാര്‍ഡില്‍ എത്തിയിരിക്കുന്നത്. ഗൂഗിളിന്റെ പരിഷ്‌കരിച്ച Imagen 2 AI മോഡലാണ് ബാര്‍ഡില്‍ ഉപയോഗിക്കുക. ദോഷകരമായ ഉള്ളടക്കങ്ങള്‍ പരിമിതപ്പെടുത്താനുള്ള സാങ്കേതിക സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.