ഗൂഗിള്‍ AI ചാറ്റ്‌ബോട്ടായ Bardന്റെ പേര് മാറ്റി ‘ജെമിനി’ എന്നാക്കി
Bardന്റെ പേര് മാറ്റി പുതിയ സവിശേഷതകളുമായാണ് ഗൂഗിള്‍ 'ജെമിനി'യെ ലോഞ്ച് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലുള്ള ജെമിനി 150 രാജ്യങ്ങളില്‍ ലഭ്യമാകും. 40 ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ജെമിനിയുടെ പ്രത്യേക ആന്‍ഡ്രോയിഡ്, iOS ആപ്പുകളും ഗൂഗിള്‍ പുറത്തിറക്കിയിട്ടുണ്ട്. ടെക്സ്റ്റ്, ഓഡിയോ, വിഡിയോ എന്നീ മൂന്ന് ഫോര്‍മാറ്റുകളിലും ജെമിനിയില്‍ ഇന്‍പുട്ട് ആയി നല്‍കാവുന്നതാണ്.
ഇമേജ് ജനറേഷന്‍ ഫീച്ചറുമായി ഗൂഗിളിന്റെ AI ചാറ്റ്‌ബോട്ടോയ ബാര്‍ഡ്
നിര്‍ദേശങ്ങള്‍ നല്‍കുന്നത് അനുസരിച്ച് ചിത്രങ്ങള്‍ തയ്യാറാക്കുന്ന ഫീച്ചറാണ് ഗൂഗിളിന്റെ AI ചാറ്റ്‌ബോട്ടായ ബാര്‍ഡില്‍ എത്തിയിരിക്കുന്നത്. ഗൂഗിളിന്റെ പരിഷ്‌കരിച്ച Imagen 2 AI മോഡലാണ് ബാര്‍ഡില്‍ ഉപയോഗിക്കുക. ദോഷകരമായ ഉള്ളടക്കങ്ങള്‍ പരിമിതപ്പെടുത്താനുള്ള സാങ്കേതിക സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.Read More