ഡല്‍ഹി വിമാനത്താവളത്തില്‍ ഈ മാസം 26 വരെ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം
75ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സുരക്ഷ ശക്തമാക്കുന്നതിനാല്‍ ആണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നത്. രാവിലെ 10.20 നും ഉച്ചയ്ക്ക് 12.45 നും ഇടയില്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാനോ ടേക്ക് ഓഫ് ചെയ്യാനോ പാടുളളല്ലതെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ചരിത്രത്തില്‍ ആദ്യമായി BSF ലെ വനിതകള്‍ മാത്രം പങ്കെടുക്കുന്ന മാര്‍ച്ച് ഉണ്ടായിരിക്കും.
റിപ്പബ്ലിക് ദിനാഘോഷം; മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്നെത്തും
രണ്ട് ദിവസത്തെ സന്ദർശനത്തിനായെത്തുന്ന മാക്രോൺ രാജസ്ഥാനിലെ ജയ്പൂരിലാണ് ആദ്യം എത്തുന്നത്. തുടർന്ന് ജന്തർമന്ദറിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തുകയും സംഗനേരി ഗേറ്റിലേക്ക് സംയുക്ത റോഡ് ഷോ നടത്തുകയും ചെയ്യും. നാളെ ഡൽഹിയിലെ കർത്തവ്യ പാതയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായും മാക്രോൺ പങ്കെടുക്കും.
റിപ്പബ്ലിക് ദിന പരേഡിനുള്ള തയ്യാറെടുപ്പുകൾ കർത്തവ്യപഥിൽ പുരോഗമിക്കുന്നു
രാജ്യത്തിന്റെ 75-ാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളോട് അനുബന്ധിച്ചുള്ള സേനയുടെ പരേഡിന്റെ തയ്യാറെടുപ്പുകൾ ഡൽഹി കർത്തവ്യപഥിൽ പുരോഗമിക്കുകയാണ്. പരേഡിന് പുറമെ ഇന്ത്യൻ കരസേന യുദ്ധടാങ്കറുകളും സൈനിക വാഹനങ്ങളും മിസൈൽ ലോഞ്ചറുകളും പ്രദർശിപ്പിക്കും.
റിപ്പബ്ലിക് ദിനാഘോഷം: ഫ്രഞ്ച് പ്രസിഡന്റുമായി പ്രധാനമന്ത്രി റോഡ് ഷോ നടത്തും
റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തും. റിപ്പബ്ലിക് ദിനത്തിന്റെ തലേ ദിവസമായ ജനുവരി 25 ന് ജയ്പൂരിൽ വെച്ചാണ് റോഡ് ഷോ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
റിപബ്ലിക് ദിന പരേഡ്: കേരളത്തിലെ ഇരുനൂറോളം പേർക്ക് ക്ഷണം
കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളേയും മൻ കി ബാത്തിൽ പരാമർശിച്ചവരേയും വീർഗാഥ 3.0 മത്സര വിജയികളേയും ക്ഷണിച്ചിട്ടുണ്ട്. ISRO ദൗത്യങ്ങളിൽ പങ്കാളികളായ ശാസ്ത്രജ്ഞരും ക്ഷണിതാക്കളിൽ ഉൾപ്പെടുന്നു. ന്യൂഡൽഹിയിലെ കർത്തവ്യപഥിലാണ് 75-ാം റിപബ്ലിക് ദിന പരേഡ് നടക്കുന്നത്.
റിപ്പബ്ലിക്ക് ദിന പരേഡിൽ കർണാടകയുടെ നിശ്ചലദൃശ്യത്തിനും അനുമതി നിഷേധിച്ചു
കേരളത്തിനു പിന്നാലെ റിപ്പബ്ലിക്ക് ദിന പരേഡിൽ കർണാടക സമർപ്പിച്ച നിശ്ചലദൃശ്യത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകിയില്ല. നിശ്ചലദൃശ്യത്തിന് അനുമതി നൽകാത്ത കേന്ദ്രത്തിന്റെ പ്രവൃത്തി കന്നഡിഗരെ അപമാനിക്കുന്നതാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
2024 റിപ്പബ്ലിക് ദിനം: ഫ്രഞ്ച് പ്രസിഡന്റ് മുഖ്യാതിഥി
വരുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം മാക്രോൺ സ്വീകരിച്ചു. ഈ വർഷത്തെ ഫ്രാൻസിൻ്റെ ദേശിയ ദിനാഘോഷത്തിൽ നരേന്ദ്രമോദി വിശിഷ്ടാതിഥിയായി പങ്കെടുത്തിരുന്നു.