പിരിച്ചുവിടല്‍ തുടര്‍ന്ന് ടെക് കമ്പനികള്‍; ജൂണില്‍ ജോലി നഷ്ടമായത് 1400ലേറെ പേര്‍ക്ക്
ഗൂഗിള്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള ടെക് കമ്പനികളില്‍ നിന്നായി ജൂണ്‍ മാസത്തെ ആദ്യ ആഴ്ചയില്‍ 1400ലേറെ പേര്‍ക്ക് ജോലി നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹോളോ ലെന്‍സ്, അഷ്വര്‍ മൂണ്‍ഷോട്സ് എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ച 1000 പേരെയാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടത്. ക്ലൗഡ് യൂണിറ്റില്‍ നിന്നുള്ള 100 ലധികം ആളുകളെയാണ് ഗൂഗിള്‍ പിരിച്ചുവിടുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഏഴോളം കമ്പനികളാണ് ഇത്തരത്തില്‍ പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്.
2024ല്‍ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടലിനൊരുങ്ങി IT കമ്പനികള്‍
ആല്‍ഫബെറ്റ്, ആമസോണ്‍, സിറ്റി ഗ്രൂപ്പ്, ഇബേ, മാസി, മൈക്രോസോഫ്റ്റ്, ഷെല്‍, സ്പോർട്സ് ഇലസ്ട്രേറ്റഡ്, വെഫെയർ എന്നീ കമ്പനികളാണ് ഈ വർഷം ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. 12000 പേരെ ഉടനെ പിരിച്ചുവിടുമെന്ന് യുണൈറ്റഡ് പാഴ്സല്‍ സർവീസും പ്രഖ്യാപിച്ചിട്ടുണ്ട്. AI സാങ്കേതികവിദ്യയെ കമ്പനികള്‍ ആശ്രയിക്കുന്നതും പിരിച്ചുവിടലിന് കാരണമാകുന്നുണ്ട്.
5 ടെക് കമ്പനികളില്‍ നിന്ന് ജനുവരിയില്‍ പിരിച്ചു വിട്ടത് 20,000 പേരെ
2023 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും വലിയ പിരിച്ചു വിടലാണ് നടന്നിരിക്കുന്നത് എന്നാണ് Layoffs.fyi വെബ്സെെറ്റില്‍ പറയുന്നത്. ജര്‍മന്‍ ആസ്ഥാനമായുള്ള സോഫ്റ്റ് വെയര്‍ കമ്പനിയായ സാപ് 8,000 ജീവനക്കാരെ ഈ ആഴ്ച പിരിച്ചുവിടുമെന്ന് അറിയിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് അതിന്റെ ഗെയിമിംഗ് ഡിവിഷനിലെ 1,900 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.