ജൂണ്‍ മാസത്തെ കാര്‍ വില്‍പ്പനയില്‍ ഒന്നാംസ്ഥാനം നേടി ടാറ്റ പഞ്ച്
ജൂണില്‍ രാജ്യമെമ്പാടും 18,238 ടാറ്റ പഞ്ച് കാറുകളാണ് വിറ്റത്. 16,422 യൂണിറ്റ് വില്‍പ്പനയോടെ മാരുതി സ്വിഫ്റ്റാണ് രണ്ടാം സ്ഥാനത്തുളളത്. മാരുതി സുസുകി സ്വിഫ്റ്റായിരുന്നു മെയ് മാസത്തെ വില്‍പനയില്‍ മുന്നിലുണ്ടായിരുന്നത്. 16,293 കാറുകള്‍ വിറ്റ് ക്രെറ്റയാണ് ജൂണ്‍ മാസ വില്‍പ്പനയില്‍ മൂന്നാമതുളളത്. ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ആദ്യത്തെ 10 കാറുകളില്‍ ആറും മാരുതി സുസുകിയുടെതാണ്.
ടാറ്റ മോട്ടോഴ്‌സിന്റെ ആദ്യ ‘കംപ്ലീറ്റ് ഇലക്ട്രിക്’ വാഹനമായി പഞ്ച് EV
സ്റ്റാന്റേഡ് റേഞ്ച്, ലോങ്ങ് റേഞ്ച് എന്നീ രണ്ട് വിഭാഗങ്ങളിലായി സ്മാര്‍ട്ട്, സ്മാര്‍ട്ട് പ്ലസ്, അഡ്വഞ്ചര്‍, എംപവേഡ്, എംപവേഡ് പ്ലസ് എന്നീ അഞ്ച് വേരിയന്റുകളിലാണ് വാഹനം എത്തുന്നത്. 10.99 ലക്ഷം രൂപ മുതല്‍ 14.49 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. പഞ്ച് EV 25 kWh, 35 kWh എന്നീ രണ്ടു ബാറ്ററി പായ്ക്കുകളിൽ ലഭിക്കും.