ഇന്‍കോഗ്നിറ്റോ മോഡ് ഫീച്ചറുമായി സ്വിഗ്ഗി

ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനായാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഇന്‍കോഗ്നിറ്റോ മോഡ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ കാണാതെ സ്വകാര്യമായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സഹായിക്കുന്ന ഈ ഫീച്ചര്‍ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിലാണ് അവതരിപ്പിച്ചത്. Read More

സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ്‌ഫോം ഫീ ഉയര്‍ത്തി

അഞ്ച് രൂപയില്‍ നിന്ന് ആറ് രൂപയായാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വീസുകളായ സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ്‌ഫോം ഫീസ് ഉയര്‍ത്തിയത്. രാജ്യത്തുടനീളം പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് ഇരു കമ്പനികളും അറിയിച്ചു. ഡെലിവറി ഫീക്കും GSTക്കും പുറമേയാണ് കമ്പനികള്‍ പ്ലാറ്റ്‌ഫോം ഫീ ഈടാക്കുന്നത്. നിലവില്‍ ഡല്‍ഹിയിലും ബെംഗളൂരുവിലും ഈടാക്കുന്ന പ്ലാറ്റ്‌ഫോം ഫീ മറ്റു നഗരങ്ങളിലും ഏര്‍പ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു.

ലക്ഷദ്വീപിൽ സ്വിഗ്ഗി ഫുഡ് ഡെലിവറി സർവീസ് ആരംഭിക്കുന്നു

ദേശീയ വ്യാപകമായി സർവീസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലക്ഷദ്വീപിലും സ്വിഗ്ഗി സേവനങ്ങൾ ആരംഭിക്കുന്നത്. ദ്വീപിൽ പരിസ്ഥിതി സൗഹൃദ സമീപനം സ്വീകരിക്കുന്ന സ്വിഗ്ഗി സൈക്കിളിൽ മാത്രമാകും ഡെലിവെറികൾ നടത്തുക. സ്വിഗ്ഗി പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രാദേശിക റെസ്റ്റോറന്റുകളുടെ ശാക്തീകരണത്തിനും അവസരം ലഭിക്കും.