മിനി ഉപഗ്രഹ ഇന്റര്‍നെറ്റ് ഡിഷ് ആന്റിന അവതരിപ്പിച്ച് സ്പേസ് എക്സ്
ഒരു ബാഗില്‍ കൊണ്ടു നടക്കാന്‍ സാധിക്കുന്ന വലിപ്പത്തിലുള്ള 'സ്റ്റാര്‍ലിങ്ക് മിനി' ഡിഷ് ആന്റിനയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 100 Mbspലേറെ ഡാറ്റാ വേഗം ഇതില്‍ ലഭിക്കുമെന്നാണ് പറയുന്നത്. ഡിഷിനൊപ്പം ഒരു വൈഫൈ റൂട്ടറും ലഭിക്കും. സ്റ്റാര്‍ലിങ്ക് മിനി കിറ്റിന് 599 ഡോളര്‍ ആണ് വില. ഇതിന് പുറമെ മിനി റോം സേവനം ലഭിക്കണമെങ്കില്‍ 120 രൂപയുടെ നിലവിലുള്ള റെസിഡന്‍ഷ്യല്‍ പ്ലാനിനൊപ്പം 30 ഡോളര്‍ കൂടി അധികമായി നല്‍കേണ്ടി വരും.
സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണെന്ന് ഇലോണ്‍ മസ്‌ക്
സൂര്യനില്‍ നിന്നുള്ള കാന്തിക പ്രവാഹത്തെ തുടര്‍ന്ന് ഉപഗ്രഹങ്ങള്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്നാണ് ഇലോണ്‍ മസ്‌ക് അറിയിച്ചത്. കാന്തിക പ്രവാഹത്തിന്റെ തീവ്രത വ്യക്തമാക്കുന്ന പ്ലാനറ്ററി K ഇന്‍ഡക്സ് ഡാറ്റയുടെ ചിത്രം എക്‌സിലൂടെ പങ്കുവെച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മെയ് മൂന്നിന് സൂര്യനിലുണ്ടായ X 1.6 ക്ലാസ് സൗരജ്വാലയും പിന്നാലെ മെയ് നാലിനുണ്ടായ M 9.1 ക്ലാസ് സൗരജ്വാലയുമാണ് ഇതിന് കാരണമെന്നാണ് പറയുന്നത്.
റെഗുലേറ്ററി പരിശോധനകള്‍ക്ക് ശേഷം സാറ്റ്ലൈറ്റ് ഇന്‍റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്കിന് ഇന്ത്യയില്‍ പ്രവർത്തിക്കാനുള്ള അനുമതി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തില്‍ മൊബൈലുകള്‍ ഉപയോഗിച്ചുള്ള ആശയവിനിമയത്തിനായി 2022ല്‍ സാറ്റ്ലൈറ്റ് സർവീസ് (GMPCS)ലൈസന്‍സിനായി സ്റ്റാർലിങ്ക് അപേക്ഷിച്ചിരുന്നു.