ഒന്നര കോടി ഉംറ തീര്‍ത്ഥാടകര്‍ക്ക് ആതിഥ്യമരുളാനുള്ള പദ്ധതിയുമായി സൗദി

2025ലേക്കുള്ള ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള പദ്ധതിയാണ് സൗദി ആവിഷ്‌കരിച്ചിരിക്കുന്നത്. 'ഗസ്റ്റ് ഓഫ് ഗോഡ് സര്‍വീസ് പ്രോഗ്രാം' എന്ന നിലവിലെ പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ പദ്ധതിക്ക് ഇസ്ലാമികകാര്യ മന്ത്രാലയവും ഇരുഹറം കാര്യാലയ അതോറിറ്റിയും രൂപം നല്‍കിയത്. മക്ക മസ്ജിദുല്‍ ഹറാമിലെത്തുന്ന തീര്‍ത്ഥാടകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും മുഴുവന്‍ യാത്രയിലും സുഗമമായ അനുഭവം പ്രദാനം ചെയ്യുന്നതിനുമുള്ളതാണ് ഈ പ്രോഗ്രാം.Read More

ഇ-സ്‌പോര്‍ട്‌സ് ഗെയിമുകളുടെ ലോകകപ്പിന് റിയാദില്‍ തുടക്കം

ഇലക്ട്രോണിക് സ്‌പോര്‍ട്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇവന്റാണിത്. വിവിധ ഇലക്ട്രോണിക് ഗെയിമുകളിലായി 22ലധികം ടൂര്‍ണമെന്റുകളാണ് നടക്കുന്നത്. 500ലധികം ടീമുകളിലായി 1500ലേറെ പ്രഫഷനല്‍ കളിക്കാര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ഇ-സ്‌പോര്‍ട്‌സ് മേഖലയില്‍ ദേശീയ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് 10 സൗദി ക്ലബ്ബുകളും നിരവധി അന്താരാഷ്ട്ര ക്ലബ്ബുകളും ലോകകപ്പില്‍ മത്സരിക്കും. ഇനി രണ്ട് മാസം ബൊളിവാര്‍ഡ് സിറ്റിയില്‍ ഇ-സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റുകളുടെ ആഘോഷമായിരിക്കും.

ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ മരിച്ചവരുടെ എണ്ണം 1,301 ആയി

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ 1,300 ലധികം ആളുകള്‍ മരിച്ചതായി സൗദി അധികൃതര്‍ അറിയിച്ചു. 1,301 മരണങ്ങളില്‍ 83 ശതമാനവും ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനായി ഉയര്‍ന്ന താപനിലയില്‍ ദീര്‍ഘദൂരം നടന്ന അനധികൃത തീര്‍ത്ഥാടകരാണെന്ന് സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ ജലാജെല്‍ പറഞ്ഞു. 95 തീര്‍ത്ഥാടകര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. മരിച്ചവരെ മക്കയില്‍ അടക്കം ചെയ്തതായും അദ്ദേഹം പറഞ്ഞു.

കനത്ത ചൂട്: ഹജ്ജിനിടെ ഇതുവരെ 550 തീര്‍ത്ഥാടകര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഈ വര്‍ഷം വീണ്ടും താപനില ഉയര്‍ന്നതോടെ ഹജ്ജിനിടെ കുറഞ്ഞത് 550 തീര്‍ത്ഥാടകരെങ്കിലും മരിച്ചതായി നയതന്ത്രജ്ഞര്‍ വ്യക്തമാക്കി. മക്കയിലെ ഏറ്റവും വലിയ മോര്‍ച്ചറികളില്‍ ഒന്നായ അല്‍-മുഐസെമിലെ മോര്‍ച്ചറിയില്‍ ആകെ 550 പേര്‍ ഉണ്ടെന്ന് നയതന്ത്രജ്ഞര്‍ പറഞ്ഞു. മരിച്ചവരില്‍ 323 പേര്‍ ഈജിപ്റ്റുകാരാണ്. ഇവരില്‍ ഭൂരിഭാഗം പേരും ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ ബാധിച്ചാണ് മരിച്ചത്. കാലാവസ്ഥാ വ്യതിയാനം തീര്‍ത്ഥാടനത്തെ കൂടുതലായി ബാധിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

അറഫാ സംഗമം ഇന്ന്; പ്രാര്‍ത്ഥനയോടെ ഹജ്ജ് തീര്‍ത്ഥാടകര്‍

ഹജ്ജ് തീര്‍ത്ഥാടകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ദിനമാണ് ഇന്ന്. ഇന്നത്തെ പകല്‍ മുഴുവന്‍ തീര്‍ത്ഥാടകര്‍ അറഫയില്‍ പ്രാര്‍ത്ഥനയുമായി കഴിയും. ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങിന്റെ ഭാഗമാകാന്‍ തീര്‍ത്ഥാടക ലക്ഷങ്ങള്‍ ഇന്നലെ രാത്രി തന്നെ മിനായില്‍ നിന്ന് അറഫയിലേക്ക് യാത്ര ആരംഭിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് മുമ്പായി എല്ലാ തീര്‍ത്ഥാടകരും അറഫയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹജ്ജ് സീസണില്‍ വിസിറ്റ് വിസയിലെത്തുന്നവര്‍ക്ക് മക്കയിലേക്ക് പ്രവേശനമില്ലെന്ന് സൗദി

മെയ് 23 മുതല്‍ ജൂണ്‍ 21 വരെ വിസിറ്റ് വിസയുള്ള യാത്രക്കാര്‍ക്ക് മക്കയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് സൗദി അറേബ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. യാത്രാ വിസയില്‍ ഹജ്ജ് അനുവദനീയമല്ലാത്തതിനാല്‍ മക്കയില്‍ ഹജ്ജ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആവശ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. ട്രാവല്‍ വിസയില്‍ മക്കയില്‍ പ്രവേശിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയും കനത്ത പിഴയും നല്‍കേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചു.

US സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സൗദിയിലേക്ക്; ഗസ വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യും

സന്ദര്‍ശനത്തില്‍ അധികാരികളുമായി ഗസ വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍, ഗസയിലേക്കുള്ള മാനുഷിക സഹായം വര്‍ധിപ്പിക്കല്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയില്‍ ശാശ്വത സമാധാനവും സുരക്ഷയും കൈവരിക്കാനുള്ള ശ്രമങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ആന്റണി ബ്ലിങ്കന്‍ നാളെ സൗദിയിലെത്തുന്നത്.

സൗദിയിൽ വീണ്ടും മഴയ്ക്ക് സാധ്യത: ജാഗ്രത വേണമെന്ന് അധികൃതർ

സൗദി അറേബ്യയിൽ അടുത്ത ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സൗദിയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും ഉണ്ടായ ശക്തമായ മഴയിലും വെള്ളക്കെട്ടിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.

രാജ്യത്തിന് പുറത്തുള്ള പ്രവാസിയുടെയും ഇഖാമ പുതുക്കാമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം

സൗദിയില്‍ സ്ഥിരം തമാസക്കാരായ പ്രവാസികള്‍ക്ക് രാജ്യത്തിന് പുറത്താണെങ്കിലും ഇഖാമ പുതുക്കാമെന്നാണ് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചിരിക്കുന്നത്. രാജ്യത്തിന് പുറത്തുള്ളവര്‍ക്കായി തൊഴിലുടമക്ക് ഓണ്‍ലൈന്‍ ആയി താമസക്കാരുടെ ഐഡന്റിറ്റി പുതുക്കാന്‍ കഴിയും. അബ്ഷീര്‍ അല്ലെങ്കില്‍ മുഖീം പ്ലാറ്റ്ഫോമിലൂടെ സ്‌പോണ്‍സറിന് ആവശ്യമായ ഫീസ് അടച്ച് ഇഖാമ പുതുക്കാവുന്നതാണ്.

അബ്ദുൽ റഹീമിന്റെ മോചനത്തിനുള്ള ധനസമാഹരണം വിജയം: 34 കോടി രൂപ സമാഹരിച്ചു

സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് വേണ്ടി 34 കോടി രൂപ സമാഹരിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് ദയാധനത്തിന് ആവശ്യമായ തുക കണ്ടെത്തിയത്. 18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിനെ മോചിപ്പിക്കുന്നതിന് വേണ്ടി സമാഹരിച്ച ദയാധനം ഇന്ത്യൻ എംബസി വഴി സൗദി കുടുംബത്തിന് നൽകും. Read More