അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമം; റഷ്യന്‍ മാധ്യമങ്ങള്‍ക്ക് മെറ്റയുടെ വിലക്ക്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പേരിലാണ് മെറ്റ റഷ്യന്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. റഷ്യന്‍ സ്റ്റേറ്റ് മീഡിയയ്ക്ക് ഉള്‍പ്പടെയാണ് വിലക്ക്. മെറ്റയ്ക്ക് കീഴില്‍ വരുന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റ്ഗ്രാം, വാട്സ്ആപ്പ്, ത്രെഡ് എന്നിവയിലും റഷ്യന്‍ മാധ്യമങ്ങള്‍ക്ക് വിലക്കപ്പെടും. US തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും വിധത്തില്‍ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാന്‍ US കമ്പനികളെ ഉപയോഗിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രധാന റഷ്യന്‍ മാധ്യമമായ ആര്‍. ടിക്ക് വിലക്ക് നേരിടേണ്ടി വന്നത്.

യുക്രൈനില്‍ ഷെല്ലാക്രമണം നടത്തി റഷ്യ; ഏഴ് മരണം

യുക്രൈനിലെ വിവിധയിടങ്ങളിലാണ് റഷ്യ ഷെല്ലാക്രമണം നടത്തിയത്. സപ്പോറിന്‍ഷിയ പ്രദേശത്തെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനം ഷെല്ലാക്രമണത്തില്‍ തകര്‍ന്നു. ആക്രമണത്തില്‍ സ്ഥാപനത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ മരിച്ചു. ഒഡേസയില്‍ നടത്തിയ ഷെല്ലാക്രമണത്തിലാണ് രണ്ട് പേര്‍ മരിച്ചത്.

റഷ്യയിലേക്ക് ഡ്രോണാക്രമണം നടത്തി യുക്രൈന്‍; ഒരു മരണം

ഒറ്റരാത്രി കൊണ്ട് 140 ഡ്രോണുകള്‍ യുക്രൈന്‍ റഷ്യയിലേക്ക് തൊടുത്തതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ മോസ്‌കോക്ക് സമീപം 46 വയസ്സുള്ള ഒരു സ്ത്രീ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡ്രോണുകള്‍ എല്ലാം വെടിവെച്ചിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

റഷ്യ-യുക്രൈന്‍ പ്രശ്‌ന പരിഹാരം; അജിത് ഡോവല്‍ മോസ്‌കോയിലേക്ക്

റഷ്യ- യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയിലേക്ക് പോകുന്നതെന്നാണ് സൂചന. ചൊവ്വാഴ്ച മോസ്‌കോയിലെത്തുന്ന ഡോവല്‍ രണ്ട് ദിവസം അവിടെ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളിലെയും പ്രസിഡന്റുമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഡോവലിന്റെ സന്ദര്‍ശനം.

റഷ്യയില്‍ 22 യാത്രക്കാരുമായി പറന്ന ഹെലികോപ്ടര്‍ കാണാതായി

റഷ്യയുടെ കിഴക്കന്‍ മേഖലയിലെ കംചാകുവില്‍ നിന്ന് പറന്ന് ഹെലികോപ്ടറാണ് കാണാതായത്. 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഹെലികോപ്ടറില്‍ ഉണ്ടായത്. ഹെലികോപ്ടറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടിരിക്കുകയാണ്. കണ്ടെത്താനായി തിരച്ചില്‍ ആരംഭിച്ചതായി എമര്‍ജന്‍സി മന്ത്രാലയം അറിയിച്ചു.

യുക്രൈനിലേക്ക് 100 മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ച് റഷ്യ

റഷ്യയുടെ മിസൈലാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രാജ്യവ്യാപകമായി ഊര്‍ജ്ജ സൗകര്യങ്ങള്‍ തകര്‍ക്കുകയും ചെയ്തു. കീവിലെ നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി സംവിധാനങ്ങളും ജലവിതരണവും തടസ്സപ്പെട്ടു. റഷ്യയുടെ പൂര്‍ണ്ണ തോതിലുള്ള അധിനിവേശത്തിന് ശേഷം രണ്ടര വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 10 പ്രദേശങ്ങളില്‍ വൈദ്യുതി അല്ലെങ്കില്‍ മറ്റ് നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടന്നതായാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

റഷ്യയിൽ വൻ ഭൂചലനം; അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു

റഷ്യയില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് ഉണ്ടായത്. രാജ്യത്തെ കിഴക്കന്‍ പ്രദേശമായ കാംചത്ക മേഖലയിലുണ്ടായ ഭൂചലനത്തിന്റെ ശക്തിയില്‍ ഷിവേലുച്ച് എന്ന അഗ്നിപര്‍വതം പൊട്ടിത്തെറിക്കുകയും ചെയ്തു. കാംചത്ക മേഖലയുടെ കിഴക്കന്‍ തീരത്ത് സമുദ്രനിരപ്പില്‍ നിന്ന് 51 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. ഭൂചലനത്തിലോ അഗ്നിപര്‍വത സ്‌ഫോടനത്തിലോ ആർക്കും പരുക്കേറ്റതായി റിപോര്‍ട്ടില്ല. ഭൂചലനത്തെ തുടര്‍ന്ന് US ദേശീയ സുനാമി മുന്നറിയിപ്പു കേന്ദ്രം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

സുഖോയ് യുദ്ധവിമാനങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

വിമാനത്തിന്റെ ഇന്ത്യയിലെ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡും റഷ്യന്‍ സുഖോയിസും തമ്മില്‍ കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. സുഖോയ് SU-30 MKI വിമാനങ്ങളായിരിക്കും നിര്‍മിച്ച് കയറ്റുമതി ചെയ്യുക. ഇന്ത്യയില്‍ ഇവയുടെ ഉല്‍പാദനം പുനരാരംഭിച്ച് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് ഇന്ത്യയും റഷ്യയും തമ്മില്‍ ചര്‍ച്ച നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശന വേളയിലാണ് കയറ്റുമതി ഉല്‍പാദനത്തില്‍ ഇരുരാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കാമെന്ന് ധാരണയായത്.

നരേന്ദ്ര മോദിക്ക് ഏറ്റവും ഉയര്‍ന്ന ദേശീയ ബഹുമതി നല്‍കി പുടിന്‍

റഷ്യയിലെ ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു ബഹുമതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചത്. ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമെന്നായിരുന്നു ബഹുമതി ഏറ്റുവാങ്ങിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം. റഷ്യ-യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ വ്‌ളാഡിമിര്‍ പുടിനുമായി തുറന്ന ചര്‍ച്ച നടന്നെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി.

നിപരാധികളായ കുഞ്ഞുങ്ങളുടെ മരണം വേദനാജനകം; പുടിനോട് മോദി

യുദ്ധമായാലും സംഘര്‍ഷങ്ങളായാലും ഭീകരാക്രമണമായാലും ജീവന്‍ നഷ്ടപ്പെടുമ്പോള്‍ വേദനയുണ്ടെന്നും സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനോട് പറഞ്ഞു. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇന്നലെ യുക്രൈന്‍ വിഷയത്തില്‍ തുറന്ന ചര്‍ച്ച നടന്നുവെന്നും ഇരു നേതാക്കളും പരസ്പര ബഹുമാനത്തോടെ ഇക്കാര്യത്തിലെ നിലപാട് കേട്ടുവെന്നും മോദി വ്യക്തമാക്കി.