Short Vartha - Malayalam News

സുഖോയ് യുദ്ധവിമാനങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

വിമാനത്തിന്റെ ഇന്ത്യയിലെ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡും റഷ്യന്‍ സുഖോയിസും തമ്മില്‍ കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. സുഖോയ് SU-30 MKI വിമാനങ്ങളായിരിക്കും നിര്‍മിച്ച് കയറ്റുമതി ചെയ്യുക. ഇന്ത്യയില്‍ ഇവയുടെ ഉല്‍പാദനം പുനരാരംഭിച്ച് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് ഇന്ത്യയും റഷ്യയും തമ്മില്‍ ചര്‍ച്ച നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശന വേളയിലാണ് കയറ്റുമതി ഉല്‍പാദനത്തില്‍ ഇരുരാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കാമെന്ന് ധാരണയായത്.