ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായേക്കും

മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്റെ മകനും യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ആയേക്കും. ഇതു സംബന്ധിച്ച് സ്റ്റാലിന്റെ കുടുംബത്തില്‍ ധാരണയായി. പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് സൂചന അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ സ്റ്റാലിന്‍ നല്‍കിയിരുന്നു.

അമേരിക്കന്‍ കമ്പനികളുമായി 2,666 കോടി രൂപയുടെ കരാര്‍ ഒപ്പിട്ട് തമിഴ്‌നാട് സര്‍ക്കാര്‍

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് സംസ്ഥാനത്തിന്റെ വ്യാവസായിക-സാമ്പത്തിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള കരാറുകള്‍ ഒപ്പുവെച്ചത്. ഇലക്ട്രോണിക്സ് നിര്‍മ്മാണ സേവനങ്ങളിലെ മുന്‍നിരക്കാരായ ജാബിലുമായും ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക ഓട്ടോമേഷന്‍ കമ്പനിയായ റോക്ക്വെല്‍ ഓട്ടോമേഷനുമായാണ് തമിഴ്‌നാട് ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചത്. ഈ കരാറുകള്‍ സംസ്ഥാനത്ത് 2,666 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുമെന്നും 5,365 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും തമിഴ്നാട് സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു.

തമിഴ്നാട്ടിലെ വനിതാ പോലീസുകാർക്ക് ഒരു വർഷത്തെ പ്രസവാവധി അനുവദിക്കും: മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

തമിഴ്നാട്ടിലെ വനിതാ പോലീസുകാർക്ക് ഒരു വർഷത്തെ പ്രസവാവധി നൽകുമെന്നും അവധിക്ക് ശേഷം ജോലിയിൽ തിരികെ പ്രവേശിക്കുമ്പോൾ കുട്ടികളെ നോക്കുന്നതിനായി അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് മൂന്നു വർഷത്തേക്ക് നിയമനം നൽകുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പോലീസ് സേനയിലെ ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന മാനിച്ചാണ് ഇത് നടപ്പിലാക്കുന്നത് എന്ന് സ്റ്റാലിൻ പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് വനിതാ പോലീസിന്റെ വൈദഗ്ധ്യം വർദ്ധിപ്പിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

ഉരുള്‍പൊട്ടല്‍: കേരളത്തിന് കൈത്താങ്ങായി തമിഴ്‌നാട് സര്‍ക്കാര്‍

അടിയന്തര സഹായമായി തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍ അഞ്ച് കോടി രൂപ അനുവദിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക നല്‍കും. പിണറായി വിജയനെ ഫോണില്‍ വിളിച്ച് ദുഖം രേഖപ്പെടുത്തുകയും അനുശോചനമറിയിക്കുകയും ചെയ്ത സ്റ്റാലിന്‍ തമിഴ്നാടിന്റെ എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനായി അഗ്നിശമനസേനയിലെ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ 20 രക്ഷാപ്രവര്‍ത്തകരെയും ഒരു SPയുടെ നേതൃത്വത്തില്‍ 20 ദുരന്തനിവാരണ ടീമിനേയും 10 ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങുന്ന മെഡിക്കല്‍ സംഘത്തേയും കേരളത്തിലേക്ക് അയക്കും.

ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി പദത്തിലേക്ക്

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മകനും യുവജനക്ഷേമ, കായിക വകുപ്പുകളുടെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി ആയേക്കുമെന്ന് റിപ്പോർട്ട്. സർക്കാരിലുള്ള ഉദയനിധിയുടെ സ്വാധീനം വർദ്ധിക്കുന്നതിനും ഭരണ തലത്തിൽ സ്റ്റാലിന്റെ ഭാരം ലഘൂകരിക്കുന്നതിനുമാണ് ഉദയനിധിക്ക് സ്ഥാനക്കയറ്റം നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഓഗസ്റ്റ് 22നു മുമ്പ് ഉദയനിധിയുടെ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.

മത്സ്യത്തൊഴിലാളികളുടെ മോചനം; വിദേശകാര്യമന്ത്രിക്ക് കത്തയച്ച് എം.കെ. സ്റ്റാലിന്‍

ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതിനുളള നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം എന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. 13 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്യുകയും മൂന്ന് ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് എം.കെ. സ്റ്റാലിന്റെ കത്ത്. നിലവില്‍ 173 മത്സ്യബന്ധന ബോട്ടുകളും 80 മത്സ്യത്തൊഴിലാളികളെയും ശ്രീലങ്കന്‍ അധികൃതര്‍ തടഞ്ഞുവച്ചിട്ടുണ്ടെന്നും ഇത് അവരുടെ ഉപജീവനത്തെയും കുടുംബങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു.

നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണം; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് എം.കെ. സ്റ്റാലിന്‍

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്നും ദേശീയ തലത്തില്‍ ഈ സംവിധാനം ഒഴിവാക്കണമെന്നുമാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ, പ്രത്യേക പ്രവേശന പരീക്ഷയിലൂടെയല്ലാതെ പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാക്കണമെന്നും ഇത്തരം പരീക്ഷകള്‍ വിദ്യാര്‍ത്ഥികളില്‍ അനാവശ്യമായ അധിക സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

തമിഴ്നാട്ടില്‍ പുതിയ വിമാനത്താവളം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍

ബെംഗളുരുവില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഹൊസൂരിലാണ് വിമാനത്താവളം പ്രഖ്യാപിച്ചിരിക്കുന്നത്. 2000 ഏക്കര്‍ വിസ്തൃതിയില്‍ വിമാനത്താവളം പണിയാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഹൊസൂരിനെ സാമ്പത്തിക ഹബ്ബായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വിമാനത്താവളം നിര്‍മിക്കാനൊരുങ്ങുന്നത്. പ്രതിവര്‍ഷം മൂന്ന് കോടി പേരെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ വിമാനത്താവളം നിര്‍മിക്കാനാണ് പദ്ധതി.

മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രിക്ക് എം.കെ. സ്റ്റാലിൻ കത്തയച്ചു

മത്സ്യബന്ധനത്തിനിടെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. രാജ്യാന്തര സമുദ്രാതിർത്തി ലംഘിച്ചു എന്ന കാരണത്താലാണ് ശ്രീലങ്കൻ നാവിക സേന തമിഴ്നാട് സ്വദേശികളായ 37 പേരെ മത്സ്യബന്ധനത്തിനിടെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരുടെ മോചനത്തിനായി നയതന്ത്രപരമായി ഇടപെടണമെന്ന് എം.കെ. സ്റ്റാലിൻ കത്തിൽ ആവശ്യപ്പെട്ടു.

ശ്രീലങ്ക അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളുടെ മോചനം; വിദേശകാര്യ മന്ത്രിയ്ക്ക് കത്തയച്ച് എം.കെ. സ്റ്റാലിന്‍

ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വിദേശകാര്യ മന്ത്രി ഡോ എസ്. ജയശങ്കറിന് കത്തയച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള 15 മത്സ്യത്തൊഴിലാളികളും 162 മത്സ്യബന്ധന ബോട്ടുകളും ശ്രീലങ്കന്‍ സര്‍ക്കാരിന്റെ കസ്റ്റഡിയില്‍ ഉണ്ടെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് ശ്രീലങ്കന്‍ സേന നാല് തമിഴ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും അവരുടെ ബോട്ട് പിടികൂടുകയും ചെയ്തത്.