നീറ്റ് വിവാദം: വിദ്യാഭ്യാസ മന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി
നീറ്റ് പരീക്ഷാ വിവാദത്തില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. നീറ്റില്‍ മാത്രമല്ല രാജ്യത്തെ എല്ലാ പ്രധാന പരീക്ഷകളിലും വളരെ ഗുരുതരമായ പ്രശ്നമുണ്ടെന്ന് രാജ്യത്തിന് മുഴുവന്‍ വ്യക്തമാണ്. നിങ്ങള്‍ക്ക് പണമുണ്ടെങ്കില്‍ ഇന്ത്യന്‍ പരീക്ഷാ സമ്പ്രദായം തന്നെ വാങ്ങാമെന്ന് ദശലക്ഷക്കണക്കിന് ആളുകള്‍ കരുതാന്‍ തുടങ്ങിയെന്നും പ്രതിപക്ഷത്തിനും അങ്ങനെയാണ് തോന്നുന്നതെന്നും രാഹുല്‍ പാര്‍ലമെന്റില്‍ പറഞ്ഞു.
ഓരോ അധ്യയന വര്‍ഷത്തിന് മുമ്പ് പാഠപുസ്തകങ്ങള്‍ നവീകരിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
എല്ലാ അധ്യയന വര്‍ഷത്തിനും മുമ്പ് ടെക്സ്റ്റ് ബുക്ക് റിവ്യൂ നടപ്പാക്കി പാഠപുസ്തകങ്ങള്‍ പൂര്‍ണമായും കാലാനുസൃതമാക്കണമെന്നാണ് NCERTക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഒരിക്കല്‍ അച്ചടിച്ച പുസ്തകങ്ങള്‍ അതേപടി അടുത്ത വര്‍ഷം അച്ചടിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ ഉണ്ടാകുന്ന പുതിയ മാറ്റങ്ങളെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
അധ്യാപക നിയമനം; സംവരണ തസ്തികകളിൽ അർഹരായവരില്ലെങ്കിൽ തസ്തിക ജനറലിലേക്ക് മാറ്റില്ലെന്ന് കേന്ദ്രം
സംവരണ തസ്തികകൾ സംവരണേതര തസ്തികയാക്കാനുള്ള UGCയുടെ കരട് മാർഗനിർദേശം വിവാദമായ സാഹചര്യത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിശദീകരണം. 2019ലെ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപന നിയമം അനുസരിച്ച് എല്ലാ തസ്തികകൾക്കും സംവരണം ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ നിയമം അനുസരിച്ച് ഒഴിവുകൾ നികത്താൻ നിർദേശം നൽകിയിട്ടുണ്ട്.