Short Vartha - Malayalam News

ഓരോ അധ്യയന വര്‍ഷത്തിന് മുമ്പ് പാഠപുസ്തകങ്ങള്‍ നവീകരിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

എല്ലാ അധ്യയന വര്‍ഷത്തിനും മുമ്പ് ടെക്സ്റ്റ് ബുക്ക് റിവ്യൂ നടപ്പാക്കി പാഠപുസ്തകങ്ങള്‍ പൂര്‍ണമായും കാലാനുസൃതമാക്കണമെന്നാണ് NCERTക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഒരിക്കല്‍ അച്ചടിച്ച പുസ്തകങ്ങള്‍ അതേപടി അടുത്ത വര്‍ഷം അച്ചടിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ ഉണ്ടാകുന്ന പുതിയ മാറ്റങ്ങളെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.