Short Vartha - Malayalam News

NCERT പ്ലസ് ടു പാഠപുസ്തകത്തില്‍ നിന്ന് ബാബറി മസ്ജിദ് ഒഴിവാക്കി

അയോധ്യയെ കുറിച്ചും ബാബറി മസ്ജിദിനെ കുറിച്ചുമുള്ള പാഠഭാഗത്തിലാണ് NCERT മാറ്റം വരുത്തിയത്. NCERT പ്ലസ് ടു പൊളിറ്റിക്കൽ സയൻസിലെ പാഠപുസ്തകത്തിൽ ബാബറി മസ്ജിദിന്റെ പേരെടുത്ത് പരാമർശിക്കുന്നത് ഒഴിവാക്കി 'മൂന്ന് മിനാരങ്ങളുള്ള കെട്ടിടം' എന്നാണ് പുസ്തകത്തില്‍ വിശേഷിപ്പിക്കുന്നത്. കൂടാതെ മസ്ജിദ് തകർത്തതിൽ കർസേവകരുടെ പങ്കിനെ കുറിച്ചുള്ള പാഠഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ ബാബറി മസ്ജിദിനെപ്പറ്റി പരാമർശിക്കുന്ന മറ്റ് മൂന്ന് ഭാഗങ്ങൾ NCERT നീക്കം ചെയ്തിരുന്നു. സുപ്രീം കോടതി വിധിക്ക് ശേഷം വന്ന മാറ്റങ്ങൾ എന്നാണ് NCERT യുടെ വിശദീകരണം.