Short Vartha - Malayalam News

ബാബരി മസ്ജിദെന്ന പേര് ഒഴിവാക്കി NCERT; വിവാദമായതോടെ വിശദീകരണം

പാഠ്യപദ്ധതിയെ കാവിവല്‍ക്കരിക്കാനുള്ള ഒരു നീക്കവും ഇല്ലെന്ന് എന്‍സിഇആര്‍ടി ഡയറക്ടര്‍ ദിനേശ് പ്രസാദ് സക്ലാനി പ്രതികരിച്ചു. മാറ്റം തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണെന്നും കുട്ടികളെ കലാപത്തെക്കുറിച്ച് എന്തിനാണ് പഠിപ്പിക്കുന്നതെന്നും സക്ലാനി ചോദിച്ചു. +2 പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലാണ് ബാബരി മസ്ജിദെന്നതിന് പകരം മൂന്ന് മിനാരങ്ങളോട് കൂടിയ നിര്‍മിതി എന്ന് പ്രയോഗിച്ചിരിക്കുന്നത്.