പ്ലസ്ടു പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തില്‍ അടിമുടി മാറ്റം വരുത്തി NCERT
പാഠപുസ്തകത്തിലെ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷമെന്ന നേരത്തെയുള്ള ഭാഗം നീക്കി ഇന്ത്യ-ചൈന ബന്ധം ശക്തമാകത്തതിന് കാരണം ചൈനയുടെ പ്രകോപനമെന്നാണ് പുതുതായി ചേര്‍ത്തിരിക്കുന്നത്. പുതിയ സിലബസില്‍ കശ്മീര്‍ പുനസംഘടന ഉള്‍പ്പെടുത്തും. പഴയ പുസ്തകം 2014ന് മുമ്പുള്ള ഇന്ത്യയുടെ അവസ്ഥ മോശമായി ചിത്രീകരിക്കുന്നതിനാലാണ് മാറ്റം വരുത്തുന്നത് എന്നാണ് NCERTയുടെ വിശദീകരണം.
Related News
ബാബരി മസ്ജിദെന്ന പേര് ഒഴിവാക്കി NCERT; വിവാദമായതോടെ വിശദീകരണം
പാഠ്യപദ്ധതിയെ കാവിവല്‍ക്കരിക്കാനുള്ള ഒരു നീക്കവും ഇല്ലെന്ന് എന്‍സിഇആര്‍ടി ഡയറക്ടര്‍ ദിനേശ് പ്രസാദ് സക്ലാനി പ്രതികരിച്ചു. മാറ്റം തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണെന്നും കുട്ടികളെ കലാപത്തെക്കുറിച്ച് എന്തിനാണ് പഠിപ്പിക്കുന്നതെന്നും സക്ലാനി ചോദിച്ചു. +2 പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലാണ് ബാബരി മസ്ജിദെന്നതിന് പകരം മൂന്ന് മിനാരങ്ങളോട് കൂടിയ നിര്‍മിതി എന്ന് പ്രയോഗിച്ചിരിക്കുന്നത്.
NCERT പ്ലസ് ടു പാഠപുസ്തകത്തില്‍ നിന്ന് ബാബറി മസ്ജിദ് ഒഴിവാക്കി
അയോധ്യയെ കുറിച്ചും ബാബറി മസ്ജിദിനെ കുറിച്ചുമുള്ള പാഠഭാഗത്തിലാണ് NCERT മാറ്റം വരുത്തിയത്. NCERT പ്ലസ് ടു പൊളിറ്റിക്കൽ സയൻസിലെ പാഠപുസ്തകത്തിൽ ബാബറി മസ്ജിദിന്റെ പേരെടുത്ത് പരാമർശിക്കുന്നത് ഒഴിവാക്കി 'മൂന്ന് മിനാരങ്ങളുള്ള കെട്ടിടം' എന്നാണ് പുസ്തകത്തില്‍ വിശേഷിപ്പിക്കുന്നത്. കൂടാതെ മസ്ജിദ് തകർത്തതിൽ കർസേവകരുടെ പങ്കിനെ കുറിച്ചുള്ള പാഠഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ ബാബറി മസ്ജിദിനെപ്പറ്റി പരാമർശിക്കുന്ന മറ്റ് മൂന്ന് ഭാഗങ്ങൾ NCERT നീക്കം ചെയ്തിരുന്നു. സുപ്രീം കോടതി വിധിക്ക് ശേഷം വന്ന മാറ്റങ്ങൾ എന്നാണ് NCERT യുടെ വിശദീകരണം.
ഓരോ അധ്യയന വര്‍ഷത്തിന് മുമ്പ് പാഠപുസ്തകങ്ങള്‍ നവീകരിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
എല്ലാ അധ്യയന വര്‍ഷത്തിനും മുമ്പ് ടെക്സ്റ്റ് ബുക്ക് റിവ്യൂ നടപ്പാക്കി പാഠപുസ്തകങ്ങള്‍ പൂര്‍ണമായും കാലാനുസൃതമാക്കണമെന്നാണ് NCERTക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഒരിക്കല്‍ അച്ചടിച്ച പുസ്തകങ്ങള്‍ അതേപടി അടുത്ത വര്‍ഷം അച്ചടിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ ഉണ്ടാകുന്ന പുതിയ മാറ്റങ്ങളെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
NCERT പ്ലസ് ടു പാഠപുസ്തകത്തിൽ നിന്ന് ഗുജറാത്ത് കലാപവും ബാബരി മസ്ജിദും ഒഴിവാക്കി
പ്ലസ് ടു പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ നിന്ന് NCERT ഗുജറാത്ത് കലാപവും, ബാബരി മസ്ജിദ് തകർത്തതതും സംബന്ധിച്ച കാര്യങ്ങൾ പാഠഭാഗങ്ങളിൽ നിന്ന് ഒഴിവാക്കി പകരം രാമക്ഷേത്ര നിർമാണം ഉൾപ്പെടുത്തി. പുതിയ അധ്യയനവർഷത്തെ പാഠ്യപദ്ധതിയുടെ പരിഷ്കരണത്തിന്റെ ഭാഗമായാണ് മാറ്റങ്ങളെന്ന് NCERT വിശദീകരിച്ചു. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ അനുമതി നൽകി സുപ്രീം കോടതി 2019 ൽ പുറപ്പെടുവിച്ച ഉത്തരവും തുടർന്നുള്ള കാര്യങ്ങളുമാണ് ഉൾപ്പെടുത്തിയത്.