MG വിന്‍ഡ്സര്‍ EV സെപ്റ്റംബര്‍ 11ന് ലോഞ്ച് ചെയ്യും
പുതിയ EVയുടെ വില 20 ലക്ഷം രൂപയില്‍ താഴെയായിരിക്കുമെന്ന് MG മോട്ടോര്‍ അറിയിച്ചു. ഏകദേശം 4.3 മീറ്റര്‍ നീളമുള്ള MG വിന്‍ഡ്സര്‍ EV നൂതന സാങ്കേതികവിദ്യയ്ക്കൊപ്പം സെഡാന്റെ സുഖവും SUVയുടെ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുമെന്ന് എംജി അവകാശപ്പെടുന്നു. ചെറിയ ബാറ്ററി പായ്ക്ക് 360 കിലോമീറ്റര്‍ റേഞ്ച് നല്‍കുമ്പോള്‍ വലിയ ബാറ്ററി പതിപ്പ് 460 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
MG മോട്ടോഴ്സിന്റെ മുന്നാമത്തെ ഇലക്ട്രിക് മോഡല്‍ സെപ്റ്റംബര്‍ മാസത്തോടെ എത്തും
കൗഡ് EV എന്നാണ് ഈ ഇലക്ട്രിക് വാഹനത്തിന് പേര് നല്‍കിയിരിക്കുന്നത്. ക്രോസ്ഓവര്‍ MPV ശ്രേണിയിലേക്കായിരിക്കും MG ക്ലൗഡ് എത്തുക. എം.ജിയുടെ ഇലക്ട്രിക് വാഹനങ്ങളിലെ ഏറ്റവും പ്രീമിയം മോഡലായിരിക്കും ഇത്. ഇന്ത്യയില്‍ എത്തുന്ന വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഗ്ലോബല്‍ മോഡലില്‍ 37.9 കിലോവാട്ട് മുതല്‍ 50.6 കിലോവാട്ട് വരെ ശേഷിയുള്ള ബാറ്ററി പാക്കാണ് നല്‍കുന്നത്.
MG മോട്ടോര്‍ ഇന്ത്യ ZS EV ‘എക്സൈറ്റ് പ്രോ’ പുറത്തിറക്കി
ഡ്യുവല്‍ പേയ്ന്‍ പനോരമിക് സ്‌കൈ റൂഫുള്ള MGയുടെ ZS EVയുടെ പുതിയ വേരിയന്റാണ് എക്‌സൈറ്റ് പ്രോ. ഡിജിറ്റല്‍ കീ ലോക്കിംഗ്, അണ്‍ലോക്കിംഗ് എന്നീ സവിശേഷതകളോടെ വരുന്ന എക്‌സൈറ്റ് പ്രോയ്ക്ക് 19.98 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 461 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഇന്ത്യയില്‍ മൂന്നാമത്തെ EV മോഡല്‍ പുറത്തിറക്കാനൊരുങ്ങി MG മോട്ടോര്‍
ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ 30 ശതമാനം വരെ വളര്‍ച്ച മുന്നില്‍ കണ്ടാണ് കമ്പനി പുതിയ മോഡല്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. MG മോട്ടോറിന്റെ ഉടമകളായ സൈക് മോട്ടോറും ഇന്ത്യയിലെ പുതിയ പങ്കാളികളായ JSW ഗ്രൂപ്പും ചേര്‍ന്നാണ് പുതിയ മോഡല്‍ നിര്‍മ്മിക്കുക. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം ഒരുക്കുകയാണ് ലക്ഷ്യമെന്നും ഈ വര്‍ഷം അവസാനം തന്നെ EV മോഡല്‍ പുറത്തിറക്കുമെന്നും MG മോട്ടോര്‍ ചെയര്‍മാന്‍ വ്യക്തമാക്കി.
MG കോമെറ്റ് EVയുടെ വിലയിലും കുറവ് വരുത്തി MG മോട്ടോര്‍
ടാറ്റാ മോട്ടോഴ്‌സിന് പിന്നാലെ MG കോമെറ്റ് EVയുടെ വിലയില്‍ ഒരു ലക്ഷം രൂപയുടെ കുറവ് വരുത്തി MG മോട്ടോര്‍. ഇലക്ട്രിക് കാറുകള്‍ക്ക് ഉപയോഗിക്കുന്ന ബാറ്ററി സെല്ലിന്റെ വിലയില്‍ കുറവാണ്ടായതിനെ തുടര്‍ന്നാണ് MG മോട്ടോറിന്റെയും തീരുമാനം. നിലവില്‍ ഏഴ് ലക്ഷം രൂപയാണ് MG കോമെറ്റിന്റെ എക്‌സ് ഷോറൂം വില.