Short Vartha - Malayalam News

ഇന്ത്യയില്‍ മൂന്നാമത്തെ EV മോഡല്‍ പുറത്തിറക്കാനൊരുങ്ങി MG മോട്ടോര്‍

ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ 30 ശതമാനം വരെ വളര്‍ച്ച മുന്നില്‍ കണ്ടാണ് കമ്പനി പുതിയ മോഡല്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. MG മോട്ടോറിന്റെ ഉടമകളായ സൈക് മോട്ടോറും ഇന്ത്യയിലെ പുതിയ പങ്കാളികളായ JSW ഗ്രൂപ്പും ചേര്‍ന്നാണ് പുതിയ മോഡല്‍ നിര്‍മ്മിക്കുക. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം ഒരുക്കുകയാണ് ലക്ഷ്യമെന്നും ഈ വര്‍ഷം അവസാനം തന്നെ EV മോഡല്‍ പുറത്തിറക്കുമെന്നും MG മോട്ടോര്‍ ചെയര്‍മാന്‍ വ്യക്തമാക്കി.